താൾ:Pattukal vol-2 1927.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താമരേക്ഷണതന്നെ ലഭിക്കും നിനക്കെടോ! മറ്റുള്ള ഭ്രപാലരെയൊക്കെയുമുപേക്ഷിച്ചു തെറ്റെന്നു ഭവാൻതന്നെ വരിക്കും കല്യാണാംഗി കിഞ്ചന ക്ഷമിച്ചു നീ നെഞ്ചകംതന്നിലൊരു ചഞ്ചലം കൂടാതെ വാണീടുക മഹാമതേ! എങ്കിലോ ഭ്രപാലകമകടമണേ! ഭവാൻ ശങ്ക കൈവിട്ടു പോവാനനുജ്ഞ നല്ലകീടേണം ഇങ്ങിനേയരയന്നം ചൊന്നതു കേട്ടന്നേരം മംഗലാകാരൻ നളൻ ചൊല്ലിനാൻ മോദത്തോടെ അന്നമേ സ്വയംവരാഡംബരാഘോഷം കാണ്മാ- നന്നു നീ കുടിക്കനിഞ്ഞവിടെ വന്നീടേണം അങ്ങിനെതന്നേയെന്നു പറഞ്ഞു മരാളനും തിങ്ങിന മോദത്തോടു യാത്രയും ചൊല്ലിപ്പോയാൻ ഇത്തരം പറഞ്ഞാശു പൈങ്കിളിപ്പൈതൽതാനും സത്വരം പാലും നുകന്നിരുന്നാൾ തെളിവോടെ

നളൻകഥ കിളിപ്പാട്ടു സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/514&oldid=166429" എന്ന താളിൽനിന്ന് ശേഖരിച്ചത്