പാരമാഗ്രഹം വളന്നീടുന്നു മനതാരിൽ മുന്നമേതന്നെ നളക്ഷോണിനായകൻതന്നെ- യെന്നുടെ മനാരിൽ വരനായവരിച്ചു ഞാൻ ചെന്താരമ്പനു തുല്യനായ വല്ലഭനെന്റെ- യന്തരംഗത്തിൽ വസിച്ചീടുന്നു സദാനേരം മന്നവന്തനിയ്ക്കെന്നോടുണ്ടനുരാഗമെങ്കിൽ വന്നുകൂടീടും മമ ജന്മസാഫല്യമെടോ! എന്നുടെ വൃത്താന്തങ്ങളെല്ലാമേ വഴിപോലെ മന്നവൻതന്നോടു ചെന്നറിയിക്കേണം ഭവാൻ നിഷധേശ്വരതന്റെ ഭാർയ്യയാകുന്നു ഞാനും തോഷമോടെന്നാൽ ഭവാൻ ഗമിച്ചീടുക വേഗം ഇത്തരം ദമയന്തിതന്നുടെ വാക്കു കേട്ടു സത്വരം തെളിഞ്ഞന്നം മന്ദഹാസവും തൂകി നളനാം നവവരൻതന്നുടെ രൂപമൊരു നളിനപത്രംതന്നിലെഴുതിവിരവോടെ നളിനമുഖി ദമയന്തിക്കു കൊടുത്തൂടൻ തെളിവിൽ യാത്ര ചൊല്ലിപ്പറന്നുപോന്നു വേഗം മന്ദമെന്നിയേ നളൻതന്നുടെ മുമ്പിൽ ചെന്നു മന്ദഹാസവും പൂണ്ടു പറഞ്ഞുതുടങ്ങിനാൻ വീരസേനജ!ഭവാൻ ധീരനായ്ഭവിച്ചാലും കാർയ്യസാഫല്യം വന്നു നിനക്കു മഹീപതേ! നിന്നെയല്ലാതേയവൾ മാലവെയ്ക്കുകയില്ലെ- ന്നെന്നോടു പരമാർത്ഥം പറഞ്ഞെന്നെറിഞ്ഞാലും
താമസിയാതെതന്നെയുണ്ടാകും സ്വയംവരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.