താൾ:Pattukal vol-2 1927.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

43 കൂചേലവൃത്തം

 മങ്കമാരെടുത്തൂംകൊണ്ടു  വേണ്ടെങ്കിലും  ചുററും കൂടി

പങ്കജാക്ഷികൃപകൊണ്ടു മുട്ടി കുചേലൻ അൻപതിനായിരത്താണ്ടു കഴിഞ്ഞാലും ലയമില്ല സമ്മതം മുകുന്ദനാജ്ഞാപിച്ച മന്ദിരേ സംഭ്രമമകന്നു തല്പത്തിന്മേലിരുന്നൂ കുചേലൻ സപ്രസാദം പൂണ്ടു പതിയോടു ചോദിച്ചു എന്തീവണ്ണമിപ്രദേശേ മന്ദിരങ്ങൾ വിളങ്ങുവാൻ

ബന്ധമെന്തെന്നുരചെയ്ക മംഗലശീലേ വിപ്രവാക്യമേവം കേട്ടു പത്നിതാനുമുരചെയ്താൾ സുപ്രസന്നനായ മഹീദേവനോടപ്പേൾ ചിത്രതരമിന്നലെയിങ്ങിത്രനേരമായിവിടെ ചിത്രദീപ്തി പൂണ്ടൊരുത്തി മിററത്തു വന്നു ഇന്ദിരയ്ക്കു നേരായുളള ചന്ദ്രബിംബമുഖിതന്റെ സുന്ദരത്വം കണ്ടാൽ കണ്ണിനമൃതായുളളു പങ്കജക്കോരകമവൾ കരങ്ങളിലുണ്ടു രത്ന- കൊങ്കകളിലിളകുന്നു മുത്തുമാലയും കുന്ദമന്ദസ്മിതം തൂകീട്ടെന്നെനോക്കിയുരചെയ്തു സന്ദർശനസംഗതിക്കു മജ്ജ്ളുവാണി ദ്വാരകയിൽ നിന്നഹമിങ്ങാഗമിച്ചു നിൻകണവൻ ആരണൻ നല്കിയ പ്രാഭൃതമെന്തന്നോർപ്പു ശ്രീപതി അവൻഭുജിച്ച കാരണം ഞാ൯ വന്നിവിടെ ശ്രീസമ്പദാ നിങ്ങൾക്കെന്നുമനുഭവിക്കാം നാളിൽനാളിൽ സുഖിച്ചനുമെോദമോടു വസിച്ചാലും നാളീകലോചനൽ തന്റെ നാമമാഹാത്മ്യാൽ

ഇത്ഥമവൾ ഗിരം കേട്ടു സത്വരം ഞാൻ ചെല്ലുന്നേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/51&oldid=166424" എന്ന താളിൽനിന്ന് ശേഖരിച്ചത്