താൾ:Pattukal vol-2 1927.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എനിയ്കു കളിപ്പതിനീയരയന്നം കൊള്ളാം നിനച്ചു നിന്നീടാതെ പിടിച്ചുതന്നീടുവാൻ ഇങ്ങിനെ പറഞ്ഞുടൻതോഴിമാരോടുംകൂടി- യംഗനാമണിതാനും പിടിപ്പാനടുത്തിതു ചേടിമാർ പിടിപ്പതിന്നടുത്തു ചെല്ലന്നേരം പേടിയും ഭാവിച്ചന്നമോടിയങ്ങകന്നീടും ഭീമജാ പിടിപ്പതിന്നടുത്തു ചെല്ലുന്നേരം പ്രേമമോടരയന്നമടുത്തു കളിച്ചീടും അത്തൊഴിൽ കണ്ട നേരം തോഴിമാർ വിരവോടെ ചിത്തവിസ്മയം പൂണ്ടങ്ങകന്നു മാറിനിന്നു കന്നൽനേർമിഴിയാളാം ഭൈമിയുമതുനേര- മന്നത്തെപ്പിടിപ്പാനായടുത്തു താനേതന്നെ അന്നവും ദമയന്തിതന്നുടെ മുമ്പിലപ്പോ- ളുന്നതാനന്ദം പൂണ്ടു കളിച്ചുതുടങ്ങിനാൾ ചാടിയങ്ങിരുന്നീടുമോടിയങ്ങകന്നീടും മാടൊത്ത കളുർമുലത്തയ്യലോടടുത്തീടും ബന്ധുരാംഗിയാം ദമയന്തിയും മതിമറ- ന്നന്തികേയന്നത്തിനെപ്പിടിപ്പാൻ നടന്നിതു ദാന്തസോദരിതന്റെ ശാന്തഭാവത്തെക്കണ്ടു സ്വാന്തവിസ്മയത്തോടേ നിന്നിതു തോഴിമാരും അന്നം പോയൊരു മുല്ലവല്ലിമേലിരുന്നപ്പോള- ന്നേരമവൾ കൂടിച്ചെന്നരികത്തു പുക്കാൾ എന്നതുനേരമന്നം മന്തഹാസവും പൂണ്ടു സുന്ദരഗാത്രിയോടു മന്ദമായുരചെയ്തു

പൈന്തേനും മൊഴിയാളേ പന്തൊക്കും മുലയാളേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/509&oldid=166423" എന്ന താളിൽനിന്ന് ശേഖരിച്ചത്