താൾ:Pattukal vol-2 1927.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിരൽകൊണ്ടഴകിൽ ഞാൻ വിരവിൽ വിടർത്താവു ചെന്തൊണ്ടിസമമധരത്തെ ഞാൻ നുകർന്നാവു ചന്തമായവളോടുകുടി ഞാൻ മരിച്ചാവു ഇങ്ങിനെ നളൻ ഭൈമിതന്നെയും സ്മരിച്ചുകൊ- ണ്ടംഗജതാപത്തോടെ വസിക്കും കാലത്തിങ്കൽ അന്നവും പറന്നങ്ങു കുണ്ഡിനപുരം പുക്കു ചെന്നുടനിരുന്നു നല്ലുമ്മറപ്പൂങ്കാവതിൽ മുല്ല പിച്ചകം നല്ല ചേമന്തി കുറുമുഴി മല്ലലോചനമാക്കങ്ങിഷ്ടമാം മല്ലികയും സൌരഭ്യമേറും നല്ല കനകനാറിയതും പാരാതെ പാടലവും ചന്ദനം കുറിഞ്ഞിയും ചെന്തൊണ്ടി ചെമ്പകവും തേന്മാവുമിലഞ്ഞിയു മെന്തൊരു മനോഹരം പൂങ്കാവിലകം പുക്കാൽ ഷൾപ്പദശുകരപിക കേകികൾ നാദങ്ങളാൽ ശില്പമാനന്ദകരമാകിയോരാരാമക്കിൽ ചൊല്പൊങ്ങും നളദൂതൻ ഭൈമിയെപ്പാത്തുപാർത്ത ങ്ങൾപ്പൂവിലത്യാനന്ദം പൂണ്ടകൊണ്ടിരിക്കുമ്പോൾ ഉല്പലാക്ഷിമാരായ തോഴിമാരോടുംകൂടി യല്പഭാഷിണി ദമയന്തിയുമാതുനേരം പൂങ്കാവിലകം പുക്കു കളിക്കന്നതു കണ്ടു ശങ്ക കൈവിട്ടങ്ങടുത്തിരുന്നാനന്നന്താനും കണ്ടിതങ്ങരയന്നംതന്നെ മാനിനിയപ്പോൾ കണ്ടു കൌതുകം പൂണ്ടു തോഴിമാരോടു ചൊന്നാൾ ഇത്ര നന്നായിട്ടരയന്നത്തെക്കണ്ടിട്ടുണ്ടോ

ഇത്രലോകത്തുമില്ലായിത്ര നല്ലരയന്നം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/508&oldid=166422" എന്ന താളിൽനിന്ന് ശേഖരിച്ചത്