താൾ:Pattukal vol-2 1927.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എങ്കിലോയെന്റെ ദൂതനായ്‌ച്ചെന്നു പറഞ്ഞാലും മങ്കമാർമണിതന്നോടെന്റെ വൃത്താന്തം നീയും അന്നമേ!നിന്നാണു ഞാനവൾതൻ ഭംഗികളെ- യെന്നുള്ളിൽ കേട്ടപ്പോഴേ മാരാത്തി പെരുകുന്നു കേട്ടു ഞാൻ മുമ്പേ പലരും പറഞ്ഞവൾ ഗുണം കേട്ടിരിയ്ക്കുന്നിതവളെന്നുടെ വിശേഷവും ദൂതരായ്മറ്റാരാനുമിതിനു വേല ചെയ്താ- ലേതുമേ ഫലിയ്ക്കുയില്ലന്നമേ! നിന്നെപ്പോലെ എന്നതു കേട്ടന്നവുമങ്ങിനെതന്നെയെന്നു മന്നനോടനുജ്ഞയും കൈക്കൊണ്ടു പറന്നുപോയ് മന്നവർമണി നളൻതന്നുടെ മാനസവു- മന്നത്തോടൊരുമിച്ചു ഗമിച്ചെന്നതേ വേണ്ടു കാമുകനായുള്ളോരു നളനുമതുകാലം കാമബാണാത്തി പാരം മുഴുത്തു ചമഞ്ഞിതു സന്തതം മനക്കൊമ്പിൽ പന്തൊക്കും മുലയാളെ- ച്ചിന്തിച്ചു നരേന്ദ്രനും വലഞ്ഞു ദിനംപ്രതി കാമബാണാത്തിമൂലം ദേഹവും മെലിഞ്ഞിതു യാമിനിതന്നിൽ നിദ്രയില്ലാതായ്‌വലഞ്ഞിതു ധ്യാനവും ജപം കർമ്മമെന്നിവ ചെയ്യുമ്പോഴും മാനസേ ദമയന്തിയെന്നല്ലാതില്ല ചിന്ത അവൾതൻ കുളുർമുലമൊട്ടു ഞാനണച്ടാവു അവധിയില്ലാതോളമാശ്ലേഷം ചെയ്താവു ഞാൻ പുഞ്ചിരിപ്പതുമയും ചാഞ്ചാടിനടയതും നെഞ്ചകം തെളിവോളം കണ്ടു ഞാനിരുന്നാവു

ഇരിട്ടോടെതിരിടുമവൾതൻ തലമുടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/507&oldid=166421" എന്ന താളിൽനിന്ന് ശേഖരിച്ചത്