താൾ:Pattukal vol-2 1927.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീണയിലിളംകുയിൽ നാദവും മയങ്ങുന്നു വാണികേട്ടീടുന്നേരം താണടിവണങ്ങണം ക​ണ്ണിണകോണുകൊണ്ടിട്ടൊന്നവൾ കടാക്ഷിയിക്കിൽ നിണ്ണയം പുരുഷന്മാരടിമപ്പണി ചെയ്യും ഇങ്ങിനെയന്നത്തിന്റെ വാക്കുക കേട്ടനേരം തിങ്ങിനമോദത്തോടെ മന്നവൻ ചോദിച്ചിതു കേട്ടോ നീയവൾ തന്റെ വ്രത്താന്തമതു പിന്നെ കണ്ടിയട്ടോ ചൊല്ലൂന്നരമേ!യെന്നോടിദം എന്നതുകേട്ടനേരമന്നവുമുരചെയ്തു മന്നവർ മിന്നിനിഷധേശ്വര മഹാമതേ! വണ്ടാർ പൂങ്ക​ഴനല്തൻസഖിമാരോടുംകൂടി- ക്കണ്ടേൻ ഞാനൊരു ദിനം പൂങ്കാനിൽ കളിപ്പതു സുന്ദരാംഗികളാകൂമപ്സരസ്തൃകളേക്കാൾ സുന്ദരീമണിയനൾ നിണ്ണയമറിഞ്ഞാലൂം ചിത്രമെത്രയുമവൾതന്നുടെ രുപഗുണ- മത്രയല്ലിനിയം നീകേട്ടാലും നൃപോത്തമ! കണ്ടാൽ നല്ലംഗനമാരുണ്ടാകയില്ലാനടേ കണ്ടാൽ നന്നെങ്കിൽ ശീലമൊട്ടുമേ നന്നായവരാ ശീലം നന്നെങ്കിൽ വിദ്യയുണ്ടാകയില്ലാ പിന്നെ- ക്കോലത്തിന്നൊരു ഭംഗമുണ്ടാമെന്നറിയിഞ്ഞാലും വിദ്യയുണ്ടെങ്കിൽ നിന്ദയുണ്ടാകുമെല്ലാരെയും വിദ്യയും ശീലം ഗുണം സൌന്ദയ്യമിവനാലും പെണ്ണുങ്ങൾക്കുണ്ടാകുന്നതെത്രയും ചുരുക്കമാം നിണ്ണയം ദമയന്തിയല്ലാതില്ലിപ്പോളാരും

ആറുണ്ടുഗുണംവേണ്ട നാരിമാക്കറിഞ്ഞാല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/505&oldid=166419" എന്ന താളിൽനിന്ന് ശേഖരിച്ചത്