താൾ:Pattukal vol-2 1927.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലനാം ചന്ദ്രൻ തോൽക്കും നെറ്റിതന്മീതേയൊരു ബാലമാകിയ തൊടുകുറിയെന്തൊരു ചിത്രം മുല്ലവച്ചൊപ്പം പടതല്ലുന്ന പുരികവും മദനൻതന്റെ വില്ലിൻ ചരടോടെതിരിടും കാതിണതന്നിലണിഞ്ഞീടുന്ന പൊന്നോലയും ഇളയമാമ്പേടതന്മിഴി തോറ്റടുന്നോരു ഇളകം നയനങ്ങളെത്ര മോഹനം കണ്ടാൽ കമുളക്കുസുമം വന്നടിമപ്പെമൊരു കമനീയമായുള്ള നാസികാമനോഹരം കണ്ണാടിയ്ക്കിണ്ടൽവാരം കവിൾതൻ ഭംഗികണ്ടാൽ നിർണ്ണയമവൾക്കൊത്ത നാരിമാരില്ല മന്ന! മുരിക്കിൻ കുസുമത്തോടെതൃക്കുമധരത്തെ മരിയ്ക്കും പുരുഷഷന്മാർ കാണ്കിൽ മാരമാൽ പൂണ്ടു മുത്തുകളിടകടഞ്ഞെടുത്ത കണക്കുപോൽ ദന്തപങ്‌ക്തിയുമെന്തു ചൊല്ലുന്നു നിരൂപിച്ചാൽ ശംഖിനും ശങ്കതോന്നും ഗളത്തിലണിഞ്ഞോരു മംഗലമേറും നല്ല മാലകൾ ബഹുതരം ചെന്തളിരൊളിച്ചീടുമോമനക്കരം കണ്ടാൽ രത്നങ്ങൾ പതിച്ചുള്ള മോതിരം വിരൽതോറും പൊന്മണിക്കുംഭംപോലെ മേവുന്ന കുളുർമുല- മൊട്ടിനെന്തൊന്നു തുല്യം ചൊല്ലുന്ന നിരുപിച്ചാൽ പങ്കജമൊട്ടിലൊരു വണ്ടിരുന്നതുപോലെ കൊങ്കതന്നിടകളിലണിഞ്ഞ മാലകളും

ആലിലയോടപൊരുതിടുന്നോരുദരവും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/503&oldid=166417" എന്ന താളിൽനിന്ന് ശേഖരിച്ചത്