താൾ:Pattukal vol-2 1927.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

500                   പാട്ടുകൾ

പുണ്ഡരീകാക്ഷിയൊരു നന്ദനീയവനുണ്ടു കണ്ടാല്ലോ മനോഹരീയെന്നതേ പറയാവൂ കാമിനീമണിമാരിൽ രത്നമാമവളുടെ നാമമോ ദമയന്തിയെന്നല്ലോ ചൊല്ലീടുന്നു കോമളാംഗിയാമവൾ തന്റെ വൃത്താന്തം കേട്ടു കോമളാംഗനാം നളൻ മാരമാൽ പിടിപെട്ടു സുന്ദരനായ നള ൻ തന്റെ വൃത്താന്തം കേട്ടു സുന്ദരിയായ ദമയന്തിയുമതുപോലെ കന്ദപ്പശരപരവശരായിരുവരും മന്ദസന്തോഷത്തോടേ മന്ദിരേ വാഴുംകാലം വമ്പനാം നളനൊരു ഗിവസം തേരിലേറി ഇമ്പമോടവൻ തന്റെ പൂങ്കാവിൽ കളിയ്‌ക്കുമ്പോൾ വമ്പെഴുമൊരു നല്ല താമരത്തടാകത്തി- ലിമ്പമായ്‌ക്കണ്ടു നളനന്നങ്ങൾ കളിപ്പതു വമ്പനാം നളനുടനിറങ്ങിച്ചെല്ലുന്നേരം സംഭ്രമത്തോടന്നങ്ങളൊക്കെയും പറന്നുപോയ് കണ്ഠിതംപൂണ്ടൂ നൃപൻ നിലക്കുന്ന നേരത്തിങ്കൽ കണ്ടിതോരരയന്നമവിടെയിരിപ്പതു കണ്ട നേരത്തു മോദാലടുത്തു ചെന്നു നൃപൻ കണ്ഠതകൗവിട്ടുടൻ പറഞ്ഞാനന്നത്തോടെ നിന്നെയെൻ കരതളിൻ കൊണ്ടെടുത്തണപ്പാനായ് നിന്നാണു മോഹമെനിയ്ക്കുണ്ടു നിൻഭംഗി കണ്ടു അന്നങ്ങൾ മറ്റൊക്കെവേ പേടിച്ചു പറന്നുപോ- യിന്നു നീ പോകാഞ്ഞതിൽ കൌതുകമുണ്ടുപാരം

ഇത്തരം പറഞ്ഞുടനടുത്തു ചെന്നു നളൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/501&oldid=166415" എന്ന താളിൽനിന്ന് ശേഖരിച്ചത്