താൾ:Pattukal vol-2 1927.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 പാട്ടുകൾ


കണ്ടാലച്യുതന്റെ കണക്കായ കുചേലനാനില്ല- മുണ്ടായിരുന്ന ദേശവുമടുത്തദിക്കൂം രണ്ടാം ദ്വാരകപട്ടണമായിട്ടഗ്രേ കാണപ്പെട്ടു തണ്ടാറുമാനിനീശന്റെ കാരുണ്യമാശ്ചർയ്യം പൊക്കംകൊണ്ടും ലെക്കുകൊണ്ടും പണികൊണ്ടും മ

                                                              (ണിഹേമ

മുഷ്ക്കകൊണ്ടു ധനധാന്യസമൃദ്ധികൊണ്ടും മുഷ്ക്കൊഴിഞ്ഞ നരകാരികരിതൂരഗാദികടെ തിക്കുകൊണ്ടും തിമർത്ത കോലാഹലം കൊണ്ടും എല്ലാംകൊണ്ടും കശലസ്ഥലീപട്ടണത്തൊടൊത്തിരിക്കു- മെല്ലാം കണ്ടീശ്വര വഴിപിഴച്ചുഞാനും മല്ലരിപുവിന്റെ മഹാരാജധാനിക്കു പിന്നെയും ചെല്ലുകയൊ എന്നവിടെ നിന്നു കുചേലൻ അപ്പോളകത്തുന്നു ലക്ഷ്മികല്പയായ പത്നി വെക്ക- മപ്സരസ്ത്രീകളോടൊത്ത സഖിമാരോടും നൽപുരവാസികളോടും നാനാവാദ്യഘോഷത്തോടും കെല്പോടഷ്ടമംഗല്യാദി സാകല്യത്തോടും കൂടിവന്നെതിരേററകം പൂകിച്ച പതിയെമത്ര- കോടിപ്രഭപൂണ്ട പുത്തൻ പുരി കാണിച്ചും നാടകക്കൊട്ടിലും കക്ഷിപ്രകാരഗോപുരങ്ങളും ഘോടകപംക്തിയുമാനക്കൊട്ടിലുകളും പാടെ കാട്ടി പ്രസാദിപ്പിച്ചിട്ടു കേററിക്കൊണ്ടുപോയി പാടീരശ്രിതുംഗമഞ്ചത്തിന്മേലിരുത്തി വെങ്കൊററാതപത്രം തഴ വെഞ്ചാമരം താലവൃന്ദം

തങ്കക്കോളാമ്പി താംബൂലചർവ്വണക്കൊപ്പം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/50&oldid=166413" എന്ന താളിൽനിന്ന് ശേഖരിച്ചത്