Jump to content

താൾ:Pattukal vol-2 1927.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem>ഋഗ്യജസ്സാമാഥവ്വമെന്നുള്ള വേദം നാലും യോഗസാംഖ്യാദിയായിട്ടുള്ള ശാസ്ത്രങ്ങളാറും അഭ്യസിച്ചഴകോടേ പാഠമാം ഭ്രദേവരും ശാബ്ദികന്മാരുമായുള്ള ജനവും തുണയ്ക്കണം അഗതിയായുള്ള ഞാൻ ചമയ്ക്കാനും പാട്ടിനിന്നു പിഴവന്നിടുന്നാകിൽ പൊറുക്കയറിവുള്ളോർ. എങ്കിലോ കേൾപ്പിൻ നളനാകിയ നവവരൻ സങ്കടംതീർത്തു രാജ്യം രക്ഷിച്ചിരുന്ന കാലത്തിങ്കൽ സങ്കടമൊരേടത്തുമില്ലല്ലോ ചോരന്മാൽ വൻകരിസിംഹവ്യാഘ്രമിവററാലില്ല ദീനം കള്ളക്കോൽ കള്ളനാഴിയില്ല ചന്തകളിലു- മുള്ളിലാധികൾ വ്യാധിയാക്കുമേയില്ല ചൊൽവാൻ വെള്ളിപൊൻകനകാദിയില്ലാതില്ലൊരേടത്തു- മുള്ളിൽ വൈരാഗ്യമില്ല തങ്ങളിലൊരിത്തക്കും നാരിമാർ പരംപുരുഷന്മാരോടില്ല കളി പൂരുഷന്മാരും പരസ്ത്രീകളിൽ പോകയില്ല നേരത്തു പെറുമല്ലോ ഗോക്കളും നാരിമാരും പാരാതെ തളിർത്തു പൂത്തിടുമേ വൃക്ഷങ്ങളും ബാലന്മാർ മരിയ്ക്കുമാറില്ലവിടൊരേടത്തും കാലത്തു വിളഞ്ഞീടും കൃഷിയുമവൻ രാജ്യേ മത്സരം രാജാക്കന്മാർ തങ്ങളിലൊരുത്തർക്കും ഭത്സനാദികൾ രാജ്യവാസികൾക്കാർക്കുമില്ല

പീഡയുമവൻ രാജ്യേയില്ലല്ലോ നിരുപിച്ചാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/499&oldid=166412" എന്ന താളിൽനിന്ന് ശേഖരിച്ചത്