താൾ:Pattukal vol-2 1927.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐവർനാടകം

<poem>സുഖമായി ഇരുന്നരുളും നേരത്തിങ്കൽ സുഖികളായ കപികലത്തൊടരുളിച്ചെയ്തു വാനനരരേ നിങ്ങളെന്നും സുഖിച്ചിരിപ്പിൻ ഹനുമാനെ മരിയ്ക്കാതെയിരിയ്ക്ക നീയും സുഗ്രീവ മോദമോടെ നീയും പോയി കിഷ്കിന്ധഭ്രപതിയായ്‌വാണുകൊൾക വിഭീഷണനെ വിളിച്ചുടനെയരുളിച്ചെയ്തു സുഖമായി ലങ്കതന്നിൽ വസിയ്ക്ക നീയും ഇത്യാദിവരങ്ങളെല്ലാം കൊടുത്തുകൊണ്ടു സത്വരം അവരെയെല്ലാം അയച്ചു രാമൻ പ്രജകൾക്കു മോദകരമാകുംവണ്ണം രാജാവായി രക്ഷിച്ചു ലോകമെല്ലാം സർവലോകസുപാലകനായി ജീവനാഥനായ്‌വാണരുളുന്നു ലോകർക്കൊക്കെയും രക്ഷ വർദ്ധിച്ചു ലോകഭീതിയശേഷവും തീർന്നു ഭൂമിദേവിയ്ക്കു ഭാരം കുറഞ്ഞു ഭൂതങ്ങൾക്കും വളർന്നു പ്രസാദം ദേവകൾക്കുള്ളൊരാപത്തും തീർന്നു ദേവേന്ദ്രനുള്ളിൽ ഭീതിയും നീങ്ങി അർക്കചന്ദ്രൻ തെളിഞ്ഞു വിളങ്ങി ആമയം തീരുമെന്നോർത്തു ജനങ്ങൾ രാമരാമേതി നാമം ജപിച്ചു ദാരിദ്ര്യത്തിനു ദരിദ്രതയായി പാരിൽ സന്തോഷമെങ്ങും നിറഞ്ഞു

രാമരാജ്യഭരണസമയമേരാജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/496&oldid=166409" എന്ന താളിൽനിന്ന് ശേഖരിച്ചത്