താൾ:Pattukal vol-2 1927.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem>വിനീതഭക്തന്റെ വചനത്തെക്കേട്ടു തെളിവോടുംകൂടി രഘുനാഥൻ അനുജനെ വിളിച്ചരുൾചെയ്താനപ്പോൾ അരുൾചെയ്തു രാമദേവൻ തമ്പിയോടു രവിസുതാനംസുഗ്രീവൻമുതലായുള്ള കപികുലവീരരായ പടകളോടും ദിനഭാവം ഭവിച്ചിരിക്കും സീതതന്നെ അതിവേഗമിവിടേയ്ക്കു വരുത്തീടേണം വരുത്തീടുകയെന്നരുൾകേട്ടു രവി- സുതനും ലക്ഷ്മണൻതാനുമായ് കപികുലമെഴുപതു വെള്ളം പട ഇരുപുറമകമ്പടിയോ മട- തരുണിമണി ജാനകി ദേവിയിരു- ന്നരുളും ശാലയിൽ പുകിന്തുടൻ പരിചോടു ജനകജയെക്കണ്ടടി- മലരിണ തൊഴുതിതു തമ്പി പരിതാപത്തോടു മരുവും ദേവിയോ- ടുരചെയ്താനുടൻ ലക്ഷ്മണൻ കരുണാകരനാം രഘുപതിയുടെ അരുളാലടിയൻ വിടകൊണ്ടേൻ ജനകപുത്രി നീ രഘുവരാന്തികം പ്രാപിയ്ക്കേണമെന്നെറിയിച്ചു ഇരുപുറമകമ്പടിയോടും നിന്നെ വിരവിൽക്കൊണ്ടങ്ങു ചെല്ലുവാൻ

രഘുവരനെന്നെ അയച്ചിതെന്നുടൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/491&oldid=166404" എന്ന താളിൽനിന്ന് ശേഖരിച്ചത്