Jump to content

താൾ:Pattukal vol-2 1927.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐവർനാടകം

<poem>വിശ്വപാലക സകലശത്രു നാശക ഹരേ എത്രയും പെരുത്ത ദുഷ്ടനിഗ്രഹം കഴിക്കുവാൻ ശക്തിയോടുലകിൽ ജാതനായ രാഘവ ജയ എത്രയും പെരുത്ത ശാപമഗ്രജൻ വരുത്തിനാൻ നിഗ്രഹിച്ചതെത്രയെന്നൊരറ്റവുമില്ല രാഘവാ അണ്ണനങ്ങു ചെയ്തുവന്ന ദുഷ് തങ്ങളൊക്കെയും എണ്ണിയാലിതൊന്നുരണ്ടല്ലെണ്മമില്ല രാഘവാ എണ്ണമില്ലാ അണ്ണൻ ചെയ്തതി പാപങ്ങൾ എണ്ണകിലോ വിണ്ണവർക്കും പെരിയ ദണ്ഡം ഇന്നതൊക്കെ തീർപ്പതിന്നായടിയനോ- ടെന്നുടയ തമ്പുരാനെയരുളിച്ചെയ്താൻ ദണ്ഡ മൊന്നു വരുത്തല്ലേ രാമസ ാമി അക്കഥയിരിക്കട്ടെ ഭഗവാൻതന്റെ പത്നിയാകും സീതാദേവി ഈ സ്ഥലത്തിൽ സോകവിഹ ലചിത്തസമേതയായി ഭർത്താവെച്ചിന്തിച്ചങ്ങിരുന്നീടുന്നു ഭർത്താവെ ചിന്തിച്ചിരിക്കുന്നു ദേവി ഉറക്കവുമൂണുമൊഴിച്ചു വാഴുന്നു കമനീയമായ തൻഗോത്രവും വാടി കണവനെ വേർപിരിഞ്ഞാധിയോടയ്യോ മഹൽഭീത്യാ ലങ്കാപുരിയിൽ വാഴുന്ന ജനകപുത്രിയെക്കൊണ്ടിങ്ങു വരുവാൻ അരുൾചെയ്തീടേണം കപികുലത്തോടും

വിരവിൽ തമ്പിയോടൊരുമിച്ചുചെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/490&oldid=166403" എന്ന താളിൽനിന്ന് ശേഖരിച്ചത്