താൾ:Pattukal vol-2 1927.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐവർനാടകം

<poem> നിന്നെയിപ്പോൾ വേൾക്കുമനങ്ങു ചൊൽക എന്നുടനെ രാമദേവൻ അതുളിവിട്ടു എന്നവാക്കു കേട്ടുടനെ ശുർപ്പണഖാ ചെന്നുതമ്പി തന്നോടങ്ങുണർത്തിയപ്പോൾ ചെമ്മേയവൾ മുലയും മൂക്കരിഞ്ഞു തമ്പി എന്നതിനാൽ കോപിച്ച ശുർപ്പണഖാ അതികോപാൽ ഖരദൂഷണത്രിശിരാവോടായ് ചതിയാലെ ചെന്നുണർത്തി വൃത്താന്തങ്ങൾ കേട്ടനേരം അവരെല്ലാവരും പടകളോടും വന്നെതൃത്ത നേരമവരെ മുടിച്ചു രാമൻ പിന്നെ വന്നങ്ങഗ്രജന്റെ കാല്ക്കൽ വീണാൾ നിന്നുണർത്തി വൃത്താന്തങ്ങൾ ഭോഷ്കായിട്ടു അതിനാലെ കോപിച്ചാൽ അഗ്രജൻതാൻ മായത്താൽ മാരീചൻതന്നെ വിട്ടു മറിമാനായ്ക്കാളിച്ചവനും സീതമുമ്പിൽ സീതമുമ്പിൽ ചെന്നുടൻ കളിച്ചു മറിമാനും മാൻ പിടിപ്പാൻ രാമദേവൻ പോയ സമയത്തു മായത്താലെ തേർ കരേറ്റി സീതാദേവിതന്നെ കൊണ്ടു വന്നു തങ്കതന്നിൽ വച്ചിരുന്നശേഷം രാമദേവൻ തമ്പിയോടും സീതയെത്തിയരഞ്ഞു കാനനേ നടന്നു ചെന്നു സുഗ്രീവനെക്കണ്ടു സഖ്യമുടൻചെയ്തു രാമൻ ബാലിയെ വധിച്ചു ദൂതനായി മാരുതി കടൽ കടന്നു വന്നു സീതദേവിതന്നെക്കണ്ടു ഗോപുരങ്ങൾ ചുട്ടു

വമ്പടകൾ നാലിലൊന്നിന്നന്തരം വരുത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/486&oldid=166398" എന്ന താളിൽനിന്ന് ശേഖരിച്ചത്