താൾ:Pattukal vol-2 1927.pdf/484

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

483

ഐവർനാടകം

കരകവേണ്ട മങ്കയാളെ ലങ്കനാഥേ
കരികിലിങ്ങു വരികയില്ല മരിച്ചോരാരും
ജനനിതന്റെ ജഠജാതന്മാരായുള്ള
ജനങ്ങളാരും മരിക്കാതെയിരിയ്ക്കുമോ ചൊൽ
കരകിലൊരു ഫലവുമില്ല നിർമ്മലാംഗി
കരകവേണ്ട നീ മതിമുഖിയാളേ
കരുതാതെ വന്നോരപജയമല്ലേ
രഘുവരൻതന്റെ തിരുവ്രത്താന്തങ്ങൾ
അറിഞ്ഞതോക്കെ ഞാൻ പറഞ്ഞല്ലൊ നാഥേ
കളവെന്നുള്ളതും ചതി പുലയാട്ടും
ഒളിസംഗം പോരും വളരെ വേണ്ടെന്നും
കടുപ്പംചെയ്തതൊട്ടെളുതൊ നിനച്ചാൽ
കടൽ കടന്നു പോയ്മറുകരെ ചെന്നു
അറിയാതെ കണ്ടു രാഘവരൻതന്റെ
കളത്രമായോളെ കളവാലെ ജ്യേഷ്ഠൻ
മറിമായത്താലെ രഥമതിലേറ്റി
വിരവിൽ കൊ​ണ്ടുവന്നിവിടവെച്ചിട്ടു
പടയ്കുള്ള കോപ്പങ്ങുറപ്പിച്ചുംകൊണ്ടു
മിടുക്കും വിയ്യ‌ർത്വം കരുത്തെന്നും ചൊല്ലി
ഇരിക്കുവാൻ വിധിയൊരുത്തർക്കുമുണ്ടോ
ഒരുത്തർക്കും വിധിയുണ്ടോ നിനച്ചുകണ്ടാൽ
ഓർത്തുകാണാൻ ഇതിൽപാം കടുപ്പമുണ്ടോ
കടുപ്പമുണ്ടാം മുൻചെയ്ത കാരണത്താൽ
ഉർവ്വശി ഇന്ദ്രാദികളെക്കൊണ്ടു

ഇന്ദ്രമീ ദേവഗണം വിധാതാരം











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/484&oldid=166396" എന്ന താളിൽനിന്ന് ശേഖരിച്ചത്