Jump to content

താൾ:Pattukal vol-2 1927.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40

           പാട്ടുകൾ

അപ്പോഴപ്പോൾ കേട്ടൂഭവാനെ സ്മരിച്ചിരുന്നു ഞാനു- മിപ്പോഴിവിടേക്കു വന്നു കാൺകയും ചെയ്തു കല്പനലംഘിപ്പാൻ മേലാഞ്ഞേഴാം മാളികമുകളിൽ അല്പനിവർ രാമുഴൂവനീശ്വരിയൂടെ തല്പത്തിന്മേലിരുന്നിട്ടു വിഷ്ണുപദം വാണുവല്ലൊ മല്പരനാം ധന്യനില്ലീമന്നിരേഴിലൂം ദിവ്യരത്നപ്രകാശം കൊണ്ടത്രരാത്രിയില്ലെങ്കിലു- ന്നവ്യമാമരുണോദയമടുത്തു നൂനം ഭവ്യതയാം ഭക്തിഭവിയ്ക്കേണം മമ പോകട്ടെ ഞ നവ്യയം മനോജ്ഞമംഘ്രി ചേരൂവോളവൂം മാത്രം പോലൂം ധനഹീനനായ വിപ്ര൯ മുകൂന്ദനെ മാനസംകൊണ്ടെടുത്തിട്ടു കൂടെകൊണ്ടുപോയി യാത്രചൊല്ലി നടന്നുടനശ്രുപൂണ്ണനേത്രമനു- യാതനായ മാധവനെ പുണർന്നു നിർത്തി മല്ലരിപുവിന്റെ മന്ദഹാസസൌന്ദര്യയ്യാതിശയ സല്ലാപാനുകമ്പമനുമാനസൽക്കാരം എല്ലാമുളളിലോർത്തു തന്നെ വിസ്മയിച്ചു താന്നേചെന്നൊ- രില്ലമടുപ്പാറായപ്പൊളേവം ചിന്തിച്ചു ആശ്ചർയ്യമാശ്ചർയ്യമിദമോർത്തു കാണുന്തോറും പാരി ലാരിലുമസാരനായ ഞാനെവിടത്തു ഈശ്വരേശ്വരനായുളള കൃഷ്ണനെവിടത്തു മൈത്ര- മീവണ്ണമാർക്കുമാരിലും കാണ്കയില്ലെങ്ങും ത്രയത്രിംശൽകോടിത്രി ദിവേശന്മാക്കുമല്ല മൂർത്തി ത്രയത്തിന്നു മത്രയല്ലി ത്രിജഗത്തിനും

ത്രയിക്കും തമ്പുരാനായ പുമാനെന്നെക്കണ്ടനേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/48&oldid=166395" എന്ന താളിൽനിന്ന് ശേഖരിച്ചത്