താൾ:Pattukal vol-2 1927.pdf/473

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

472

പാട്ടുകൾ                          

ഉളളിലല്ലൽമുഴുത്തു ഹനുമാൻ ഉൾത്തളിർ വാടിയമ്പോടു ചാടി ചാടിവീണരയാലിൻ മുകളിൽ വാടിനമുഖഗാത്രസഹിതം ആടലോടുടൻ കേണുതുടങ്ങി രാഘവന്റെ തിരുവുളളത്താലെ പാരാതെ വന്നു വാരിധിതീരേ ചാടിപ്പോന്നു ഞാൻ ആഴികളേഴും തേടിവന്നു ഞാൻ ജാനകിതന്നെ നെട്ടിപ്പോവാൻ വിധിയില്ലേ സ്വാമി രാമ രാമ ഹരേ പരമേശ കാമവൈരി ശരണം നമസ്തേ അഗ്നിദേവാ ചതിച്ചോ നീയെന്നെ ചതിച്ചോ നീ വഹ്നിദേവ തമ്പുരാനെ കരുത്തനായ രാവണന്റെ മനോഹരമാം ഗോപുരങ്ങളെപ്പേരും ചുട്ടേൻ ഞാനും ചുട്ടതുകൊണ്ടിഷ്ടക്കേടാർക്കുമില്ല പട്ടണസ്ഥകാശി തീർത്തവാസികൾക്കും

പട്ടിണിയായുളളവർക്കും ബ്രാമണ൪ക്കും

ചന്ദ്രാക്കന്മാർ ത്രിമൂർത്തികൾക്കും രിപുവായുളള ദുഷ്ടന്റെ പട്ടണം ഞാ൯ ചുട്ടമൂലം ഇഷ്ടക്കേടായ് വരുവാൻ മൂലമില്ല ഇഷ്ടനാഥനാകുമെന്റെ രാഘവന്റെ

ഇഷ്ടനാഥയ്ക്കപജയത്തെ വരുത്തീൊടൊല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/473&oldid=166394" എന്ന താളിൽനിന്ന് ശേഖരിച്ചത്