താൾ:Pattukal vol-2 1927.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

470

 പാട്ടുകൾ

കവിളിരുപതും തകരവേ രഘുവരനോടങ്ങമർചെയ് വതിന്നു മതിയാമോ പൊണ്ണത്തടിയാ നീ ഇവയെല്ലാം നിനക്കകപ്പെടും മുന്നെ കൊടുക്ക ദേവിയെ മടിക്കാതെ മറച്ചു നിന്നു നീ കൊടുക്കാഞ്ഞാൽ രാമൻ മുടിക്കും നിന്നെ നിൻകുലത്തോടെ കുലത്തോടേ മുടിഞ്ഞുപോകുന്നതിന്നു മുമ്പിൽ കൊടുത്തുകൊൾക രാവണ നീ സീതതന്നെ എന്നിങ്ങിനെ മാരുതിയും പറഞ്ഞവാക്കു കേട്ടുടനെ രാവണനും കോപത്തോടെ മന്ത്രികളെ വിളിച്ചുചൊല്ലി അതിജലം താൻ മന്ത്രികളേ നിങ്ങളുമിന്നൊന്നുവേണം ഒന്നുകിൽ ഇവനെ നിങ്ങൾ വധിക്കവേണം അല്ലായ്ക്കിൽ വാൽപൊതിഞ്ഞു തീവെക്കേണം അല്ലായ്ക്കിൽ നിങ്ങളെ ഞാൻ വധിക്കുമിപ്പോൾ എന്ന വാക്കു കേട്ടനേരം മന്ത്രിമാരും വാനരന്റെ വാലുചുററി കുളിർക്കുമാറു എണ്ണ നെയ്യും കോരിയുടനൊഴിച്ചു കൊണ്ടു അഗ്നിയങ്ങു കുളത്തിയുടൻ മാറിനിന്നു വർദ്ധിച്ചാനഗ്നിയപ്പോൾ വാനരതന്റെ വാൽമേൽ തന്റെ വാൽമേലഗ്നി കണ്ടു കോപംപൂണ്ടു മാരുതി രാമദേവൻ കാരുണ്യം കരുതിനിന്നു മാരുതി

ജാനകിയെ കട്ടതിനാൽ കോപത്തോടെ മാരുതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/471&oldid=166392" എന്ന താളിൽനിന്ന് ശേഖരിച്ചത്