താൾ:Pattukal vol-2 1927.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

469

  ഐവർനാടകം

രാവണന്റെ ഒപ്പമവനങ്ങിരുന്നനേരം കോപിച്ചു രാവണനങ്ങുരത്തു ചൊന്നാൻ എന്നുടെ സമനായിട്ടിരുന്നീടുന്ന ഉന്നതന്മാരീയുലകിലാരുമില്ല നിന്ദ്യനായിട്ടിവിടെ വന്ന കരിങ്കുരങ്ങേ നിന്നുടെ ജിവനെ ഞാൻ യമനുടെ പുരിയിലാക്കും യമനുടെ പുരിക്കിവനു പോകുവാ- നടുത്തു കാലവും ദിവസവും അതുകേട്ടഞ്ജനാസുതനും വേഗമോ- ടസുരവീരനോടുരചെയ്ത ഉരത്തരാവണ കരുത്ത നിന്നെ- യോരണുവോളം ഭയമിനിക്കില്ല കരുത്തൻ നീയും നിൻശരിക്കോരായിര- ത്തോരുനൂറോളം വന്നെത്രക്കിലും എനിക്കുതുകൊണ്ടു ഭയമില്ലയെന്റെ ചെറുവിരല്ക്കു നീ ശരിപോരാ സമസ്തമെന്നോടു ശരിയായുള്ളോരു- ണ്ടെഴുപതുവെള്ളമയോദ്ധ്യയിൽ അയോദ്ധ്യാ രാജനും പടനും വന്നുടൻ നിരക്കെ നിന്നിട്ടങ്ങെത്രക്കുമ്പോൾ അരക്ക നിന്നുടെ ഉരത്തകോട്ടയും തകർത്തിടും നിന്റെ ശിരസ്സുപോം കനത്തതാടിമേൽ മുളച്ചമീശയും കവികുലമെണ്ണിപ്പറിച്ചീടും

കപികുലങ്ങളോടടികൊള്ളും നിന്റെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/470&oldid=166391" എന്ന താളിൽനിന്ന് ശേഖരിച്ചത്