39 കുചേലവൃത്തം
കയ്ക്കും കാഞ്ഞിരിക്കുരുവുമിനിക്കമൃതം ഭക്തഹീനന്മാരായ ഭാർഗ്ഗന്മാരമൃതന്തന്നാലും തിക്തകാരസ്കരഫലമായിട്ടുതീരും ഗർവഹീനന്മാരായ ഭവാദൃശന്മാരമൃതന്തന്നാലും ചർവണമിന്നു വല്ലതും കൊണ്ടന്നുതന്നാൽ പർവ്വതത്തിലുമധികമിനിക്കെന്നു പറയാതെ സർവ്വതത്ത്വചിത്തെ ഭവാനറിയാമല്ലൊ കായഭേദമുണ്ടെങ്കിലും രണ്ടല്ലാവാമുഭൌ ജീവൻ പോയാലുമിരിക്കുമ്പോഴുമെന്നറിഞ്ഞാലും ശ്രീയും തവ സ്ത്രീയുമെന്നും ഒന്നെന്നുപദം തന്നന്നു- ജ്ജായയോടു പരഞ്ഞേയ്ക്കു മമ വചനം ഇത്തരം സൽക്കാരവാക്യങ്ങളെകൊണ്ടു സമർപ്പിച്ച ഉത്തമപുരുഷനോടുണർത്തിപ്പാനേതും ഉത്തരമില്ലാഞ്ഞിട്ടു വിചാരിച്ചിരുന്നു കുചേലൻ ചിത്തരസം വരുമാറിവണ്ണം വചിച്ചു ഭുക്തിമുക്തി ദാതാവെ ഭുവനനാഥാ ഭഗവാനെ ഭക്തി ഭക്തന്മാരും കൊണ്ടു നിന്നാലത്ഭുതം ശക്തികൊണ്ടു ശക്തന്മാരുംജയിക്കപ്പെടുന്നു യുക്തം രണ്ടതജിതാഖ്യക്കന്തരം വേണ്ട കപ്പവും കൊണ്ടെല്ലാ ലോകപാലകന്മാരുമെല്ലാദ്വാരം തോറു- മെപ്പോളെ വാസരമെന്നു നോക്കിപ്പാർക്കുന്നു കപ്പയിൽ കിടന്നവനെ പൂജിക്കുന്നു ഭവാൻ കീഴി- ലീപ്പുതുമ കണ്ടിട്ടില്ലാകെട്ടിട്ടുമില്ല ചെറുപ്പത്തിൽ പലിചയംകൊണ്ടു തവരൂപത്തെ ഞാൻ
മനോദർപ്പണത്തിൽ കണ്ടു അവയെപ്പേരും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.