താൾ:Pattukal vol-2 1927.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

464 കഠിനമായിട്ടെന്നോടു യുദ്ധം ചെയ്തു എതൃത്തവരെത്തച്ചുകൊന്നൊടുക്കി ഞാനും എന്നതിനാൽ നീയിപ്പോൾ പോർക്കുവന്നു ഒന്നുകൊണ്ടു നിങ്ങളാരും നിന്ദിയ്ക്കേണ്ട നിന്നുടയ താതനായ രാവണൻതാൻ രഘുവരന്റെ പത്നിതന്നെക്കട്ടമൂലം അരക്കരുടെ കലമെല്ലാം മുടിഞ്ഞുപോകും ദശമുഖനാം രാവണന്റെ തലയും പോകും വീരനായ നിന്റെ വില്ലും ശരവും പോകും ശരം കയ്യിലിരിക്കെ നിന്റെ തലയുംപോകും അല്ലെങ്കിലൊന്നുവേണം ഇന്ദ്രജിത്തേ താതനായ രാവണനും നിനക്കും നിന്റെ പുത്രമിത്രകളത്രാദി പ്രജകൾക്കെല്ലാം മരിയ്ക്കാതെയിരിപ്പതിന്നു മോഹമെങ്കിൽ തെരിക്കനവെ സീതതന്നെക്കൊടുത്തുകൊണ്ടു അവിധ ചൊല്ലി കൈവണങ്ങി സ്തുതിച്ചുകൊണ്ട് അറിയാതെ പിഴച്ചുപോയെന്നഭയം ചൊന്നാൽ പിഴച്ചതൊക്കെ പൊറുത്തുകൊള്ളും രാമദേവൻ മടിക്കവേണ്ട താതനെച്ചെന്നറിയിയ്ക്ക നീ എന്നുടനെ മാരുതിയും ചൊന്ന വാക്ക് മാരുതി ചൊന്നതു കേട്ടുടൻ കോപിച്ചു വീരനാം ഇന്ദ്രജിത്തപ്പോൾ ആരെടാ കശ്മല രാമനെ കൈവണ- ങ്ങടുവാൻ ചൊല്ലിയതാരു

വാനര നിന്നുടെ രോമദ്വാരങ്ങളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/465&oldid=166385" എന്ന താളിൽനിന്ന് ശേഖരിച്ചത്