താൾ:Pattukal vol-2 1927.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

460

             പാട്ടുകൾ                

ഇഷ്ടനെന്റെ ഇളയപുത്രൻ പോർക്കു പോട്ടെ അക്ഷകുമാരനെ വിളിച്ചുടനെ രാവണൻതാൻ നമ്മുടെ ഉപവനേ ഒരു കുരങ്ങ വന്നു പലവകയും നാശങ്ങൾ വരുത്തിപോലും കാവല്ക്കാരർ പലരേയും തച്ചുകൊന്നു ശേഷമുള്ളോർ പേടിയോടിങ്ങോടിപ്പോന്നു നീ ചെന്നവനെ വധിച്ചിക്ഷണം വരികവേണം. അക്ഷണം നടന്നവനും അച്ഛനുടെ വാക്കിനാൽ മാരുതിസമീപേ ചെന്നുനിന്നു രാവണസുതൻ വീര്യഭാവമോടവന്റെ നേരെ ചെന്നെതൃത്തപ്പോൾ നേരെ ചെന്നെതൃത്തു ബാണസായകം തൊടുത്തപ്പോൾ മാരുതിയും ശൂരതയോടൊന്നടിച്ചാനക്ഷണം ഒന്നടിച്ചനേരം യമലോകേചെന്നിരുന്നവൻ മണ്ണിൽ വീണ ദേഹമതു കണ്ടു ദൂതർ മണ്ടിനാർ മണ്ടിച്ചെന്നു രാവണനോടക്ഷണമുണർത്തിനാർ കേട്ടകൊൾക രാവണ! കപിവരന്റെ വിക്രമം നിന്നുടെ തനയനങ്ങു ചെന്നെതൃത്തനേരത്തു ഒന്നടിച്ചാനക്ഷണം മരിച്ചു നിന്റെ നന്ദനൻ. മരിച്ചു തന്റെ പുത്രനെന്നു കേട്ടനേരം കരുത്തനായ രാവണനും കോപത്തോടെ ഇരിയ്ക്കയില്ല ഊഴിതന്നിലരക്ഷണം ഞാൻ ഇരിയ്ക്കയിലും മരിയ്ക്കനല്ലു എന്നുറച്ചു കോപിച്ചു തലകൾ പത്തും കുലുക്കിക്കൊണ്ടു നയനങ്ങൾ ഇരുപതിലും ചിതറിയഗ്നി

കരങ്ങൾ പത്തിൽ ചന്ദ്രഹാസമിളക്കിക്കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/461&oldid=166381" എന്ന താളിൽനിന്ന് ശേഖരിച്ചത്