താൾ:Pattukal vol-2 1927.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 പാട്ടുകൾ

പിറന്നന്നു തുടങ്ങീട്ടു പിരിയാതെ പാർക്കുമെന്ന മറന്നെന്നു തോന്നീടുന്നിതധുനാബന്ധം മുറക്കയച്ചീവിപ്രന്റെ പത്നിക്കു ദാസിയാക്കുവാൻ ഉറച്ചിതൊ തിരുമനസ്സിലിതെന്തയ്യൊ പരിഭ്രമിക്കേണ്ടാ പത്നീപറഞ്ഞതു കൊളളാന്താനും പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം പരവശനാം കൃപകൊണ്ടെന്നെയും മറന്നു പോം ഞാൻ പരിചയിച്ചീടും നീയതറിഞ്ഞിട്ടില്ലെ നിരഞ്ഞുകഴിഞ്ഞു നമുക്കൊരു മുഷ്ടിയാൽ നിന്നുടെ ഭാവ- മറഞ്ഞുവതിനായി പുനരുദ്യോഗം കറഞ്ഞൊരു ചിവിടകം ശേഷിച്ചതിതാ ഭവതി പരഞ്ഞതും മറക്കാമോ ഭക്തയായ നീ വിവിധചരാചരാണാം പിതാക്കന്മാരേവം കാര്യം സവിധകനാം ദ്വിജനെ ശ്രവിപ്പിക്കാതെ ചെവിയിലന്ന്യോന്ന്യമോതീട്ടമൃതമാക്കിയ ശേഷം അവലമ്മകൊണ്ടുപോയിപ്പിന്നെയും വീശി നിഖിലാണ്ഡകോടി നിഗമാധികളെക്കൊണ്ടും നിറ യാത്ത കൃഷ്ണകുക്ഷി ഭുക്തിപൂരിതമായി സഖിദത്തപൃഥുകൈകമുഷ്ടിയാൽ നിറയ്ക്കപ്പെട്ട സചിന്മുകുന്ദനാലേവം വദിക്കപ്പെട്ടു പണ്ടൊരിക്കൽ പാണ്ഡവന്മഹർഷിയുടെ ശാകോദന്ന മുണ്ടുനാമിന്നു ഭവാന്റെ പൃഥുകം തിന്നൂ രണ്ടുകൊണ്ടുമുണ്ടായോണം സുഖവും തൃപ്തിയും കീഴി- ലുണ്ടായിട്ടില്ലൊരിക്കലുമിനിക്കു സഖേ

കയ്ക്കലാദ്യമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/46&oldid=166379" എന്ന താളിൽനിന്ന് ശേഖരിച്ചത്