താൾ:Pattukal vol-2 1927.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

452 പാട്ടുകൾ കൊണ്ടുളള ഭർത്താവെ ചൊല്ലണേനീ എന്തെടാ വാനരശ്രേഷ്ഠ കപിവര ലങ്കയിൽ വന്നതു ചൊല്ലെടാ നീ എന്നുടെ നായകി സീതയെക്കട്ടൊരു കാരണത്താലെ ഞാൻ പോന്നു ഒപ്പത്തിനൊപ്പം പറയുന്നതാരെന്നു തങ്ങളിലോരോന്നടിച്ചു വമ്പനാം മാരുതി ലങ്കാശ്രീയുമായി തങ്ങളിലുള്ളൊരു യുദ്ധം കോപിച്ചു മാരുതിയൊന്നടിച്ചാനതു- കൊണ്ടവൾ മോഹിച്ചു വീണു വീണു തെളിഞ്ഞു ലങ്കശ്രീ ഭഗവതി മാരുതിയോടരുൾ ചെയ്തു മാരുതേ ഞാനറിന്തവാറെ കേൾക്ക നീയും മഹാലക്ഷ്മി വൈകുണ്ഠം രക്ഷിക്കുമ്പോൾ നിനയാതെ വിരിഞ്ചനോടൊന്നരുളിച്ചെയ്തു അറിയാതെയകപ്പെട്ട രാക്ഷസി ഞാൻ അറിവുണ്ടായിരിയ്ക്കുന്നു എന്നേക്കായിൽ ഞാനിപ്പോൾ ബ്രാഹ്മണലോകം പ്രാപിപ്പാനാ- യവകാശമിന്നു നൂനം വന്നതിപ്പോൾ ലങ്കയിൽനിന്നു മഹാലക്ഷ്മി മാറിനിന്നു ലങ്കേശൻ രാവണനും വിറച്ചു ദേഹം ഒരു സ്ഥലവും ഒഴിയാതെ നടന്നുനോക്കി കാണാഞ്ഞു ദു:ഖിച്ചു ക്ലേശത്താലെ താതനേയും സ്തുതിച്ചുതുടങ്ങി

ക്ലേശിതപിതാവേ പോറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/453&oldid=166372" എന്ന താളിൽനിന്ന് ശേഖരിച്ചത്