37 കുചേലവൃത്തം
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും ദന്തിയുമാം പുഷ്പവുമാമിടയിലെന്തുമാം ഗുരു- ദക്ഷിണതനിക്കൊത്തവണ്ണം ചെയ്യേണമാരും അന്തകനോടുണ്ണിയെ മേടിച്ചുകൊണ്ടന്നർപ്പിച്ചു നാം അത്രമാത്രം ചെയ്തിട്ടിന്നും ഭക്തിചെയ്യുന്നു ആചാര്യനിഷ്ക്രയം ചെയ്തിട്ടാലയേഗമിച്ചശേഷ- മാശുസമാവർത്തനമതീതമായില്ലെ വാചാ കിംബഹുനാ തവ വേളിയും കഴിഞ്ഞുവല്ലൊ വാരിജാക്ഷി ഭവാനുരൂപയല്ലയൊ വിശേഷങ്ങളിനിയും പറഞ്ഞുകൊളളാം ബന്ധം വിനാ വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ വിശുദ്ധനായ ഭവാന്റെ ഭവപീഢ തീർന്നുപോമി- വശക്കേടു ശമിക്കുമ്പോളുതിനെന്തുള്ളു പൊതിയിന്നൊട്ടു തന്നാലും ലജ്ജിക്കേണ്ടാ ഗോപിമാരും കൊതിയനെന്നിജ്ജനത്തെ പറവുന്യായം ഇതി യദുപതി മുദാ സതതമിരന്നു സതാം ഗതിയതുകൈക്കലാക്കിട്ടഴിച്ചുകൊണ്ടു കല്ലും നെല്ലുമെല്ലാമവലെന്നു വെച്ചിട്ടൊരു പിടി നല്ലവണ്ണം വാരിവേഗം വയറ്റിലാക്കി മല്ലരിപു പിന്നേയും വാരുവാനാഞ്ഞനേരം വീശും വല്ലഭാ വന്ദിച്ചു തന്റെകരം പിടിച്ചു മതിമതി പതിയോടു പറവതും ചെയ്തുകാന്ത മതി മതി കദാചന മതിപമൂല്യം മതിപ്പാനും കൊടുപ്പാനും തന്നെഞാനിന്നൊന്നുകൊണ്ടും
മതിയാകയില്ലെന്നായി വന്നിരിക്കുന്നൂ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.