443 കൂരിയാറ്റപ്പാട്ട് എനിയ്ക്കു നീയാരെന്നും നിനക്കു ഞാനാരെന്നും നിനക്കു ജലേശ്വര കഴിഞ്ഞ വൃത്താന്തങൾ ഇത്തരം പറഞ്ഞവരൊത്തൊരുമിച്ചു കൂടി സത്വരം കയ്യും പിടിച്ചബ്ധിനായകനുമായ്- പത്രിസത്തമൻ ചെന്നു ഭക്തികൈകൊണ്ടു നാഥൻ തൃക്കഴൽ കൂപ്പി സ്തുതിച്ചീടിനാനതുനേരം ഇന്ദിരാവരനേയും ചന്ദ്രശേഖരനേയും വന്ദനം ചെയ്താനരവിന്ദമന്ദിരനേയും ഇന്ദ്രാദിഗണത്തെയും താപസജനത്തേയും വന്ദിച്ചു വരുണൻ പോയ്തന്നിടംപൂക്കീടിനാൻ പക്ഷിജാതികളഖിലേശ്വരാദികളേയും പക്ഷിനായകനേയും വണങ്ങി സ്തുതിച്ചുടൻ ബദ്ധമോദത്തോടനുവാദവും വാങ്ങിക്കൊണ്ടു സത്വരം പറന്നുപോയ്മറഞ്ഞാരെല്ലാവരും നാരദനാദിയായ മാമുനിവരന്മാരു- മാരണരാദിയായ കാണികൾ മറ്റുള്ളോരും വന്ദിച്ചു ദേവന്മാരോടാജ്ഞയും വഴങ്ങിച്ചു ചെന്നുടൻ നിജനിജമന്ദിരം പുക്കീടിനാർ ഇന്ദ്രാദിദേവകളോടൊന്നിച്ചു വിരിഞ്ചനും നന്ദിച്ചങ്ങരയന്നം കഴുത്തിൽ കരയേറി സത്വരം സത്യലോകം തന്നിൽ വാണരുളിനാൻ മൃത്യുശാസൻ നിജപുത്രരും ഭൂതങ്ങളും ഒന്നിച്ചു പുറപ്പെട്ടു കുന്നിൻമാനിനിയുമാ- യ്തന്നുടെ കാളക്കഴുത്തേറിയങ്ങെഴുനെള്ളി
സത്വരം ശ്രീവൈകുണ്ഠംപുക്കുവാണരുളിനാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.