442 പാട്ടുകൾ കളിയായത്രെയിതു കലഹിച്ചില്ല ഞാനും പോരികവേണം നിങ്ങൾ ഗരുഡൻ തന്നെക്കാണ്മാൻ തുരുമിന്നല്ലയായ്ക്കിൽ വാരിരാശിയും നൂനും ഇത്തരം പറഞ്ഞവർ തമ്മെയും കൂട്ടിക്കൊണ്ടു സത്വരം ചെന്നു വിനതാത്മജൻതന്നെക്കണ്ടു വന്ദിച്ചുനിന്ന പക്ഷിസംഘത്തെക്കണ്ടനേരം മന്ദഹാസവും ചെയ്ത ഗരുഡനുരചെയ്താൻ വന്ന സങ്കടമെല്ലാം തീർന്നിതോ നിങ്ങൾക്കിപ്പോ- ളെന്നു കേട്ടവർകളുമിങ്ങിനെ ചൊല്ലീടിനാർ സന്തതിനാശത്തിനാൽ ഞങൾക്കു ഭവിച്ചൊരു സന്താപമശേഷവും തീർന്നിതു മഹാമതേ നിന്തിരുവടിയുടെ കാരുണ്യമല്ലാതെക- ണ്ടെന്തൊരു ബലമുള്ളതിക്കണ്ട ഞങൾക്കെല്ലാം എങ്കിലോ നിങൾക്കൊരു സങ്കടം വരുന്നേര- മെങ്കൽവന്നറിയിയ്ക്ക തീർത്തുകൊള്ളുവനെല്ലാം ജഗല്കാരണനായ മുകുന്ദൻ പത്മേക്ഷണൻ നമുക്കു ബന്ധുവെന്നു നിനച്ചുകൊൾവിൻ നിങ്ങൾ ഖേദമേതുമേ വേണ്ട പോയാലുമെന്നു പറ- ഞ്ഞാധിയും തീർത്തു തൊഴുതവരും നടകൊണ്ടാർ ചിരിച്ചു വരുണന്റെ കരത്തെപ്പിടിച്ചുൻ രസിച്ചു ഗരുഡനുമീവണ്ണമുരചെയ്താൻ അർണ്ണവേശ്വര ഭവാനൊന്നറിഞ്ഞിരിക്കണം എന്നുടെ ജനങ്ങളിപ്പക്ഷികളറിഞ്ഞാലും നിൻമൂലമിവർക്കൊരു സങ്കടമുണ്ടാകാതെ
നന്നായി വിശ്വസിച്ചുകൊള്ളുക മേലിൽ ഭവാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.