താൾ:Pattukal vol-2 1927.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

441 കൂരിയാറ്റപ്പാട്ട് ദുർമ്മദടക്കി നീ വസിയ്ക്ക നല്ലൂ തവ ധികാരം തുടങ്ങുകിലിക്കാലം ഫലം വരാ ഇത്തരം ഗരുഡന്റെ ക്രുദ്ധിച്ച മൊഴി കേട്ടു സത്വരം വരുണനും ഭീതനായിവിറച്ചുടൻ പിന്നെയുമുരചെയ്തു പന്നഗാശനനോടു ഖിന്നതയോടുകൂടിത്തന്നകമഴിഞ്ഞുടൻ അറിയപ്പോകായ്ക്കയാൽപിണഞ്ഞോരബദ്ധങ്ങൾ അറിവുള്ളോരു ഭവാനറിഞ്ഞു പൊറുക്കേണം ഗരുഡനതു കേട്ടു മനസി നിരൂപിച്ചു കരുണാഭാവം നടിച്ചീവണ്ണമുരചെയ്തു എങ്കിലോ ഭവാൻ ചെന്നു കൂരികൾതമ്മെക്കണ്ടു സങ്കടം തീർത്തുവരികേതുമേ വൈകീടാതെ അണ്ഡങ്ങൾ കൊടുത്തവർ തമ്മെയുമാശ്വസിപ്പി- ച്ചിങ്ങു നീ വരുവോളമൊന്നുമേയിളക്കാതെ പാർക്കുന്നേനിവിടെ നീ വരുവാൻ വൈകിയാൽ ഞാൻ തൂർക്കുവാൻ പാരാവാരമില്ല സംശയമേതും ശ്രീമഹാവിഷ്ണു ജഗൽകാരണനേകൻ മമ സ്വാമിയെന്നുള്ളതുള്ളിലെപ്പോഴും നിനയ്ക്ക നീ പാരാതെയതു കേട്ടു നടന്നു വരുണനും വാരിധിതന്നിൽ പൂക്കു മുട്ടകളെടുത്തുടൻ കൂരികളുടെ മുമ്പിൽക്കൊണ്ടുപോയെവച്ചു മന്ദം വാരിധിവരനവരോടും ചെയ്തീടിനാൻ ഞാനപഹരിച്ചോരു മുട്ടകളെടുത്താലും മാനസം തെളിഞ്ഞുടൻ നീരസം കളഞ്ഞാലും

കളക പരിഭവം തെളിക മനോരഥം 56*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/442&oldid=166360" എന്ന താളിൽനിന്ന് ശേഖരിച്ചത്