താൾ:Pattukal vol-2 1927.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

440 പാട്ടുകൾ യ്പാരാതെയിരിപ്പാനായ്ക്കാൺക നീ ഗരുഡനെ സാഗരാധിപ ഭവാൻ പോക വൈകാതെ ശീഘ്രം സാദരം കൊടുക്കേണമണ്ഡങ്ങളി നിബ്ഭവാൻ ഇങ്ങിനെ നാഥൻ തന്റെ മംഗലമൊഴി കേട്ടു തിങ്ങിന ഭക്തിയോടും തൊഴുതു വരുണനും കുണ്ഠിതഭാവത്തോടും ചെന്നുടൻ വേഗത്തോടെ കണ്ടിതു ഗരുഡനാം പക്ഷിപുംഗവൻ തന്നെ വിക്രമാംബുധേ പുരുഷോത്തമപ്രിയ സഖേ പക്ഷിനായക പ്രസാദിക്ക നീ ഗുണാംബുധേ അല്പകാര്യങ്ങൾ നിനച്ചിപ്രകാരേണ വൈര- മുൾപ്പൂവിൽ തുടർന്നു നീ വിക്രമം കാട്ടുന്നതി- ന്നപ്പുറം തടുപ്പതിനാരുമില്ലല്ലോ സഖേ ത്വൽബലസമന്മാരായിത്രിലോകത്തിലെങ്ങും അടക്കീടുക കോപം മുടക്കീടുക യുദ്ധം നടുക്കം പാരമുണ്ടു ജഗദ്വാസികൾക്കെല്ലാം നിനക്കു ബോധിയ്ക്കുന്ന വഴിയേ നടപ്പതി- ന്നിളപ്പമില്ല മമ സുഹൃത്തല്ലയോ ഞാനും സാഗരാധിപൻ തന്റെ വാചകം കേട്ടനേരം ശ്രീഗരുഡാഖ്യൻ പക്ഷിശ്രേഷ്ഠനുമുരചെയ്താൻ എന്തോന്നു ചിന്തിച്ചു നീയെന്നെയോരാഞ്ഞു ഞങ്ങൾ സന്തതിനാശം ചെയ് വാനുറച്ചു ശ്രമിച്ചതും ജന്തുക്കളിവരെന്ന നിന്ദകൊണ്ടല്ലോയെന്നാൽ ജന്തുവായുള്ള ഞാനുമെന്തിനു വന്നതിപ്പോൾ നിൻ തൊഴിലിവയൊന്നുമെന്നോടു ഫലിയ്ക്കയി-

ല്ലന്ധകാരങ്ങളൊഴിച്ചടങ്ങിയിരിയ്ക്ക നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/441&oldid=166359" എന്ന താളിൽനിന്ന് ശേഖരിച്ചത്