താൾ:Pattukal vol-2 1927.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

439 കൂരിയാറ്റപ്പാട്ട് കിം ഫലമിതു കാലമെൻബലംകൊണ്ടു നാഥ നിൻബലമെല്ലാമവൻ തൻ ബലമല്ല നൂനം ഗരുഡഭയം കളഞ്ഞഖിലമടിയനെ പരിപാലിക്കേണമേ കരുണാകര ദേവ ശരണം ജഗന്നാഥ കരുണാലയ തവ ചരണപങ്കേരുഹയുഗളം നമോസ്തുതേ ശരണാഗതപ്രിയ കരുണാനിധേയെന്നു ശരണം പ്രാപിച്ചോരു വരുണൻ തന്നെക്കണ്ടു കുതുകചേതസ്സോടും കുപിതഭാവത്തോടും മധുകൈടഭവൈരി ഭഗവാനരുൾ ചെയ്തു ദേശവുമവസ്ഥയും കാലവും ബലാബലം ദോഷവും വിശേഷവും കാര്യവുമകാര്യവും സത്യവുമസത്യവും ന്യായവുമന്യായവും കൃത്യവുമകൃത്യവുമശുഭശുഭങ്ങളും എന്നിവ ഗുണദോഷമൊന്നുമോരായ്കമൂലം ഇന്നിതു വന്നീടുവാൻ കാരണം നിനയ്ക്ക നീ നിനയ്ക്ക ജലപതേ നിനക്കും വൈനതേയൻ തനിയ്ക്കും ബലമാവെന്നറിഞ്ഞിട്ടില്ലേ ഭവാൻ നാഗശാസനൻ തവ ബന്ധുവോ വിരോധിയോ സാഗരാധിപ നിരൂപിക്ക നീ വഴിപോലെ തന്നെത്താനറിയാഞ്ഞാൽ പിന്നെത്താനറിഞ്ഞീടും ഇന്നിപ്പോളറിഞ്ഞു നീയെന്നപ്പോളബദ്ധമാ- യെങ്കിലും നിനക്കിന്നു സങ്കടം തീരുവാനായ് ശങ്കയെന്നിയേ ചെന്നു കാൺക നീ ഗരുഡനെ

ഓരാതെ ചെയ്തമൂലം പാരാതെയകാര്യമാ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/440&oldid=166358" എന്ന താളിൽനിന്ന് ശേഖരിച്ചത്