താൾ:Pattukal vol-2 1927.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36 പാട്ടുകൾ പാരിരേഴിനേയും പൂതമാക്കുന്ന സാധുക്കളുടെ പാദതീർത്ഥമാകസ്മികമേൾപ്പാനെത്തുമോ സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാം സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും സാന്ദ്രസൌഹൃദസംബന്ധം നമ്മിലുണ്ടായതും സഖേ സാരനാകും ഭവാനൊന്നും മറന്നില്ലല്ലി? ഗുരുപത്നിനിയോഗേന കദാചന നാമെല്ലാരു- മൊരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും പെരുംകാട്ടിൽ പുക്കിന്ധനമൊടിച്ചു കെട്ടിവെച്ചതും അരുണനസ്തമിച്ചതും മറന്നില്ലല്ലി? കൂരിരുട്ടുമാകസ്മികമായൊരു മഹാമഴയും കൂടിവന്ന കൊടുംകാറ്റും കൂടീട്ടസ്മാകം കൂരിരുട്ടു കൊടുത്തതുമുഷപ്പോളം തകർത്തതും ഊഹിച്ചടുത്തു നാമെല്ലാരൊരുമിച്ചതും പാർത്തിരയാതെ പറന്നുപോമിക്കാറ്റത്തെന്നുൾക്കാംപി- ലോർത്തൊരു തുറപ്പിനുള്ളിലൊളിച്ചന്ന്യോന്ന്യം കയ്യും കോർത്തു പിടിച്ചതും പിന്നെ നടന്നൊരുവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലി? താപസനന്തിക്കു നമ്മെക്കാണാഞ്ഞിട്ടു പത്നിയോടു കോപിച്ചതും പുലരകാലേ തിരഞ്ഞുകാണ്മാൻ താപംപൂണ്ടു താനേ പുറപ്പെട്ടനേരം കുളർന്നു നാം പേടിച്ചു വിറകും കൊണ്ടരികിൽ ചെന്നതും ചെമ്മെവീണു നമസ്കരിച്ചതും മഹാമുനിമോദാൽ നമ്മെയെല്ലാമനുഗ്രഹിച്ചതും തോന്നുന്നൊ?

നന്മ നമുക്കതേയുളളൂ ഗുരുകടാക്ഷം കൂടാതെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/44&oldid=166357" എന്ന താളിൽനിന്ന് ശേഖരിച്ചത്