438 പാട്ടുകൾ മകരനികരങ്ങൾ കമഠസമൂഹങ്ങൾ അതുലാകൃതികളാം മുതലവൃന്ദങ്ങളും ഘോരമാം തിമിംഗിലം വാരണാവലികളും വാരിധിതന്നിൽ വാഴും ജന്തുക്കൾ പലതിദം പേടിച്ചുവിറയ്ക്കയുമോടിയങ്ങൊളിക്കയും ചാടിയും പിടകയും വീഴ്കയും മരിക്കയും ശൂരനാം ഗരുഡൻ തന്നാനനംചുവത്തിയും വാരിധികീഴ്മേൽ മറിച്ചാകവേ കുലക്കിയും വാരിജാസനാദികളാനനം കുലുക്കിയും നാരദൻ കൌതൂഹലം പൂണ്ടു വിസ്മയിക്കയും കഴിഞ്ഞു പതിനഞ്ചു ദിനങ്ങളൊരുപോലെ നടുങ്ങിവരുണനും മടങ്ങി ബുദ്ധിമുട്ടി പക്ഷവാതങ്ങൾകൊണ്ടു പക്ഷാന്തമൊരുപോലെ പക്ഷി നായകൻ ഗിരിവരിഷം ചെയ്തനേരം സാഗരമിതുകാലം തൂരുമെന്നുറച്ചുടൻ വേഗേനവരുണനും സംഭ്രമിച്ചുഴറ്റോടെ മുത്തുകൾ രത്നങ്ങളുമറ്റമില്ലാതെ പല വസ്തുക്കൾ ദിവ്യങ്ങളായുള്ളതും ബഹുവിധം കാഴ്ച്ചയായ് വെച്ചു കമലേക്ഷണൻ പാദങ്ങളി- ലീശ്വര പാലിച്ചുകൊള്ളേണമേ ദയാനിധേ പിഴച്ചതഖിലവും പൊറുത്തുകൊൾക പോററി സഹിച്ചുകൂടാ ഭയമൊഴിച്ചു രക്ഷിക്കമാം നടിച്ചു പുറപ്പെട്ടു സമുദ്രമിതുകാലം മുടിച്ചുകളവാനായുറച്ചു ഗരുഡനും ശങ്കയില്ലിതുകാലം തൂർന്നുപോമംഭോനിധി
നിൻകരുണയാ പരിപാലിച്ചേനിത്രനാളും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.