താൾ:Pattukal vol-2 1927.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

437 കൂരിയാറ്റപ്പാട്ട് പങ്കജമകൾതനിക്കമ്പുള്ള കിളിപ്പെണ്ണേ! പങ്കജനാഭപ്രിയേ! പങ്കജേക്ഷണേ! ബാലേ! പെൺകുലമണേ! കനിഞ്ഞെങ്കൽ വന്നിരുന്നു നീ പങ്കനാശനമായ സൽക്കഥ ചൊല്ലീടേണം പൈങ്കിളിമകളതു കേട്ടുടൻ പ്രസാദിച്ചു സങ്കടം കളവാനായ് സ്തുതിച്ചാൾ വന്ദ്യന്മാരെ വൻകരിവദനനും വാണിയും കുമാരനു- മെൻഗുരുനാഥന്മാരും ശങ്കരൻ വിരിഞ്ചനും സങ്കടം തീർത്തു തുണച്ചിടേണം മമ,പാദ- പങ്കജത്തിങ്കൽ വീണു സന്തതം വണങ്ങുന്നേൻ ചിത്തപങ്കജേ മമ നിത്യവും വാഴും പുരു- ഷോത്തമൻ ദേവൻ ശ്രീഗോവർദ്ദനനാഥൻ തന്റെ ചിത്തകാരുണ്യബലംകൊണ്ടു ഞാനൊരു കഥ- യെത്രയും ചുരുക്കമായ് ചൊല്ലുവൻ കേൾപ്പിനെങ്കിൽ- പശ്ചിമപാരാവാരതീരവാസികളായി വിശ്രുതന്മാരാം രണ്ടു കൂരിയാറ്റകൾ മുന്നം ചേവലും പിടയുമായ്ക്കളിച്ചു രമിച്ചവർ സാഗരതീരത്തിങ്കൽ സുഖമായ് വാഴും കാലം സന്തതിയുണ്ടാകാഞ്ഞു സങ്കടപ്പെട്ടു പാരം സന്തതമീശ്വരങ്കലുറച്ച മനസ്സോടും

ഒട്ടുനാൾ ചെല്ലുംകാലം പക്ഷിണീതാനും രണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/438&oldid=166355" എന്ന താളിൽനിന്ന് ശേഖരിച്ചത്