താൾ:Pattukal vol-2 1927.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

434 പാട്ടുകൾ പേടികൂടാതെ മുന്നമാഴിനായകന്മേലേ ചാടിനാൻ ഹനുമാനും നൂറുയോജനവഴി സൂര്യവംശജനായ രാമനു സമാനനായ്- വീര്യപൂരുഷന്മാരിന്നാരുളളു ധരണിയിൽ അക്കഥപോലുമറിയാതെ ജന്തുക്കളിവ- രിക്കാലം തൂടങ്ങിയതെത്രയുമതിശയം അല്പസാരന്മാരിവരെത്രയുമശക്തന്മാർ ദുർബ്ബലശ്രേഷ്ഠന്മാരിപ്പക്ഷികളറിഞ്ഞാലും വീര്യഭാവത്തോടവർ‌ നായകൻ ഗരുഡനും ഭീരുവല്ലയോ തവ പാദസന്നിധിയിങ്കൽ വന്നുടനൊളിച്ചു പാർക്കുന്നിതു നിരൂപിച്ചാൽ നന്നെന്റെ ഭഗവാനേ കുറ്റമില്ലതു പാർത്താൽ ഭീരുക്കളായുളളവർ കലഹം കേൾക്കുന്നേര- മാരുളളു രക്ഷിപ്പാനെന്നന്വേഷിച്ചറിഞ്ഞിട്ട- ങ്ങാശ്രയിച്ചവർകളെ രക്ഷിക്കവേണം ഭവാൻ ആശ്വസിപ്പിക്കേണമേ ഭീതനാമിവൻ തന്നെ പൂച്ചയെക്കണ്ടോരെലിപോലെയാമിവനിപ്പോൾ ചേർച്ചയില്ലിവൻ മുഖം നോക്കുകിലിളപ്പമാം ചാവാതെയിരിപ്പാനുളളാഗ്രഹം നിരൂപിച്ചാ- ലാകാതെയായീലിവൻ പോകാതെയിരുന്നതും ഇത്തരം പലവിധം നാരദമഹാമുനി- യെത്രയുമധിക്ഷേപിച്ചരുൾ ചെയ്തതു കേട്ടു സത്വരം നാഥൻതന്റെ തൃക്കഴൽ നിലത്തുചേ- ർത്തക്ഷികൾ ചുവപ്പിച്ചു പക്ഷങ്ങളടിച്ചതി

ക്രുദ്ധനായവിടെനിന്നുത്ഥാനംചെയ്തു മുനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/435&oldid=166352" എന്ന താളിൽനിന്ന് ശേഖരിച്ചത്