താൾ:Pattukal vol-2 1927.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

433 കൂരിയാറ്റപ്പാട്ട് ഭുവനേശ്വരനായ ഭഗവാൻ നാരായണൻ സർപ്പനായക ഫണപ്പളളിമെത്തമേലേറി സുപ്രമോദേന നിജപാദപങ്കജം രണ്ടും പക്ഷിനായകൻതന്റെ പക്ഷങ്ങൾ രണ്ടിന്മേലും തൽക്ഷണം ചേർത്തുപരമാനന്ദിച്ചിരിക്കുമ്പോൾ ചെന്നു വന്ദിച്ചോരു ശ്രീനാരദൻ തന്നെക്കണ്ടു മന്ദഹാസവുംചെയ്തു മാധവനരുൾചെയ്തു താപസകുലമണേ നാരദമഹാമുനേ ശോഭനകരമല്ല ലോകവാർത്തകളെല്ലാം എന്നതു കേട്ടു ചൊന്നാനന്നേരം മുനിന്ദ്രനും മന്നിലേ വിശേഷങ്ങൾ ചൊൽ വാനായ് വന്നേനഹം ചിത്രമെത്രയുമൊരു വാർത്തയുണ്ടിതുകാല- മെത്രയും കൌതൂഹലമോർത്തു കാണുന്നനേരം ഹിമവാൻ മുതലായ സേതുബന്ധനത്തോളം ഇടയിലകപ്പെട്ട പക്ഷികളശേഷവും ബദ്ധവൈരേണ ചെന്നു പശ്ചിമാംബുധിതീരേ യുദ്ധസന്നദ്ധന്മാരായെത്തിനാരിതു കാലം വാരിധിതീരസ്ഥലവാസികളായി രണ്ടു കൂരിയാററകളുടെ മുട്ടകളൊരുദിനം ആക്രമിച്ചാഴിനാഥൻ കൊണ്ടുപോകയാലാശു തൂർക്കുവൻ സമുദ്രമെന്നുറച്ചാരവർകളും ആടലുണ്ടാകയില്ല വാരിധിക്കതുകൊണ്ടു കൂടുമോ പക്ഷിജനം ഭോഷരെത്രയുമോർത്താൽ ജയിച്ചു ശ്രീരാഘവൻ പണ്ടു സാഗരവരം

ചമച്ചു മദ്ധ്യേ ജലം തടുത്തു ചിറകെട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/434&oldid=166351" എന്ന താളിൽനിന്ന് ശേഖരിച്ചത്