ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
35 കുചേലവൃത്തം
മാറത്തുണ്മയോടു ചേർത്തു ഗാഢം പുണന്നു കൂറുമൂലം തൃക്കൈകൊണ്ടു കൈ പിടിച്ചുംകൊണ്ടുപരി- കേറിക്കൊണ്ടു ലക്ഷമിതൽപത്തിന്മേലിരുത്തി പളളിപ്പാണികളെക്കൊണ്ടു പാദം കഴുകിച്ചു പരൻ ഭളെളാഴിഞ്ഞു ഭഗവതി വെളളമൊഴിച്ചു തുളളിയും പാരിൽ പോകാതെ പാത്രങ്ങളിലേറ്റു തീർത്ഥ- മുളളതുകൊണ്ടുതനിക്കുമാർക്കും തളിച്ചു നന്ദനും വസുദേവർക്കും യശോദയ്ക്കും ദേവകിക്കും നന്ദനാ മുകുന്ദൻ ഭക്തനെത്താനെ ചന്ദനവും പൂയിപ്പിച്ചു പൂജിച്ചുപോലിത്ഥം ഹരി- ചന്ദനകുസുമപദിപാദി ഭക്ത്യാ ഭർത്തൃഭാവമറിഞ്ഞിട്ടു ലക്ഷിഭഗവതിതാനും ഭദ്രമായ താലവൃന്തമെടുത്തു ചെമ്മേ ഭക്തനാമതിഥിക്കദ്ധ്വശ്രമം തളരുവാൻ വാസു ഭദ്രനോടുകൂടി നിന്നു വീശിത്തുടങ്ങി ദക്ഷിണദിഗീശനെ ജയിച്ചുണ്ണിയെ വീണ്ടുഗുരു- ദക്ഷിണ കഴിച്ച ദേവൻ ഗുണനിധയാം അക്ഷോണിസുരനൊന്നിച്ചിരുന്നരുളീട്ടനന്തരം അക്ഷീണതരമാംവണ്ണമരുളിച്ചെയ്തു എത്രനാളുണ്ടു ഞാൻ കാണാഞ്ഞിട്ടു ചിത്തേകൊതിക്കുന്നൂ അത്രതന്നെ പോലന്നുവന്നതസ്മാകം ഭാഗ്യം ചിത്രം ചിത്രമങ്ങോട്ടു ചെന്നാടേണ്ടുന്ന മഹാതീർത്ഥ മിത്രോളമിങ്ങാഗമിക്കകൊണ്ടു നന്നായി പാരദാരത്വവും വീരഹത്യമഹവഞ്ചനാദി
പാപങ്ങളൊക്കെയുമിന്നു നമുക്കൊഴിഞ്ഞു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.