താൾ:Pattukal vol-2 1927.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

424 പാട്ടുകൾ ഖിന്നതപൂണ്ടസുരന്റെ ചോറു- മുണ്ടതു കൊണ്ടിന്നു തല്ലി ആയടി മാറിത്തടുത്തു ഭീമ- നച്ഛനെയുള്ളിൽ നിനച്ചു ശ്രീഗദ കയ്യിലെടുത്തു ഭീമൻ വേഗമോടൊന്നങ്ങടിച്ചു പിന്നെപ്പിടിച്ചവർ തമ്മിൽ യുദ്ധം വട്ടമിട്ടങ്ങു പൊരുതും വട്ടത്തിൽ കെട്ടി തടിയും വടി തട്ടിപ്പറിച്ചതു ഭീമൻ വടിവൊത്തൊരു ഭീമനന്നേരം ഇടി വെട്ടിയപോലൊന്നടിച്ചാൻ ഇടിപോലൊങ്ങസുരഗളം വെട്ടി മുറിഞ്ഞങ്ങു വിണു വാരിധിപോലെ പരന്നു ചോര നാലുവഴിയുമൊഴുകി ആയടികൊണ്ടങ്ങസുരൻ മല പോലെ മറിഞ്ഞങ്ങു വീണു അപ്പോഴവനെയെടുത്തു മരം കൂട്ടിവെച്ചങ്ങു മുറുക്കി ചേർച്ചയേറുന്ന മരത്തെക്കൊണ്ടെ ചേർത്തങ്ങു ചാരി നിറുത്തി അപ്രകാരം പിടിച്ചൊക്കെ കെട്ടി വായുസുതനും നടന്നു

ആര്യഗ്രാമത്തിലും ചെന്നു ഭീമൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/426&oldid=166342" എന്ന താളിൽനിന്ന് ശേഖരിച്ചത്