ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
422 വർദ്ധിച്ചിരിയ്ക്കുന്ന നേരം പെട്ടന്നു ചെന്നു സമീപേ ഭീമൻ കോർപ്പുകൾ കാട്ടിത്തുടങ്ങി നേരിട്ടൊന്നും പറയാതെ നിന്ന നേരത്തു ഭീമൻ പറഞ്ഞു ആരാനും തന്നൊരു ചോറു അഴ- കോടിതു കൊണ്ടിങ്ങുവന്നു അഞ്ചാതെയുണ്ടുകൊണ്ടാലും ഒരു ചഞ്ചലം വേണ്ട മനസ്സിൽ നേരില്ല വിപ്രരോടിന്നു നിന്റെ ഊഷ്മതയെന്നറിയേണം ബ്രാഹ്മണൻ തന്നൊരു ചോറു മതി- യാവോളമുണ്ടുകൊണ്ടാലും ആരാന്റെ ചോറ്റിനിങ്ങാശാ കൊതി- യുണ്ടാകരുതെന്നറികാ ആണിനു ചേരുന്നതല്ലാ നിന്റെ ഊണെന്നു ഭീമൻ പറഞ്ഞു കാണെന്നു ചൊല്ലിയിരുന്നു കറി- യിട്ടങ്ങു കൂട്ടിക്കുഴച്ചു ഓരോരോ പിണ്ഡമുരുട്ടിയവ- നൊന്നും തുടരാതെ വെച്ചു പാരാതെ ഭീമൻ ബകന്റെ മുമ്പിൽ ചെന്നിരുന്നാനന്ദമോടെ
ഓരോരോ പിണ്ഡമെടുത്തു പിന്നെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.