താൾ:Pattukal vol-2 1927.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 421

ഭീമൻകഥ‌

നൂറുകുടത്തിൽ രസാളം നിറ- ച്ചാമ്മാറു വാകെട്ടി വെച്ചു മാനും മഹിഷവും പോത്തും പിന്നെ പാരാതെ കൊണ്ടന്നു കെട്ടി പോത്തുകൾ രണ്ടും വരുത്തി പൂട്ടി- ച്ചാട്ടിൽ കരേററിത്തുടങ്ങി വട്ടികൾ തൊട്ടി നിരത്തി ഒരു വാട്ടം വരാതെ കരെററി നൂറും കുടത്തിൽ രസാളങ്ങളും വാട്ടം വരാതെ കരേററി അംഭോജസംഭവമെല്ലാമൊരു കന്നുപോലെ കരയേററി ആടിയടിച്ചു തുടങ്ങി ഭീമൻ കൂട്ടുകൂടാതെയന്നേരം സമയംകഴിഞ്ഞു നെററിയും കേട്ടു വരുവീലയെന്നങ്ങുറച്ചു കാട്ടിൽക്കരേറിയന്നേരം ബകൻ ഞെട്ടുമാറൊന്നങ്ങലറി അട്ടഹാസം കേട്ടനേരം ബകനും ഞെട്ടുമാറൊന്നങ്ങലറി പാരിച്ചകോപം മുഴുത്തു ബകൻ ദൂരത്തു വാങ്ങിയിരുന്നു ഇന്നു ഞാൻ ഗ്രാമം മുടിച്ചു വിപ്ര- വംശത്തെയൊക്കെ മുടിപ്പൻ ചീററം കലർന്നു കൊതിയൻ കോപം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/423&oldid=166339" എന്ന താളിൽനിന്ന് ശേഖരിച്ചത്