താൾ:Pattukal vol-2 1927.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 420

   പാട്ടുകൾ

ഞാനങ്ങു കൊണ്ടു ചെന്നീടാം എന്നു പറഞ്ഞതു കേട്ടു ഭീമൻ ചൊല്ലിയതെല്ലാം കൊടുത്തു ചെപ്പുകുടം രണ്ടെടുത്തു ചെമ്പിൽ നൂറു കുടം വെള്ളം കോരി ആയിരം നാഴിയരിയും അഴ- കോടെ കഴുകിക്കൊടുത്തു ആനന്ദമുള്ളിലുറച്ചു ഭീമൻ നന്നായ്പടച്ചു തുടങ്ങി അഞ്ചു കറിക്കുള്ള വട്ടം ക്ഷിപ്രം കൊണ്ടു ചമച്ചുടൻ ഭീമൻ ചുക്കമുളകു പൊടിപ്പിൻ ചെറു ജീരകം നന്നായരപ്പിൻ ഈരുള്ളി ഏലം നറുനൈ കട്ടി വേഗത്തിലങ്ങു പകർത്ത കൂട്ടിയിളക്കി മറിച്ചു പുക- തട്ടാതെ മെല്ലെന്നിറക്കി തൊട്ടികൾ വട്ടി നിരത്തി അതി- ലൊക്കെ നിറച്ചു തുടങ്ങി മൈക്കണ്ണിമാരെ വരുവിൻ നിങ്ങ- ളിക്കറിയക്കുപ്പോന്നു നോക്കിൻ ഉപ്പില്ലയെങ്കിൽ കൊതിയൻ ബക- നൊക്കുകയില്ലെന്നറികാ അഞ്ചുകറിയും ചമച്ചു ഭീമ- നഞ്ചാതെയുള്ളിലുറച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/422&oldid=166338" എന്ന താളിൽനിന്ന് ശേഖരിച്ചത്