ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem> 418
പാട്ടുകൾ
ദിനത പൂണ്ടുഴലുന്നു ഹാ ഹാ വിധി ദൈവമെന്നും കേണു- പിന്നെയും വീണു മുറയാ- യന്തണസ്രീദുഃഖംകൊണ്ടു കുന്തി- ദേവിയ്കു സങ്കടം പൂണ്ടു ഉൾഭവനാരിതന്നോടുമപ്പോ- ളിമ്പം വരുമാറു ചൊല്ലി ക- കലരാതിരിയ്കാ കഴി- വുണ്ടാക്കുവൻ ഞാനും ഭഭ്രേ അഞ്ചുണ്ടു മക്കളെനിയ്ക്കുഅതി ലൊന്നിനെ ഞാൻതരുന്നുണ്ടു സങ്കടം തീർന്നില്ലയെങ്കിൽ അതി- നഞ്ചിനേയും തരുന്നുണ്ടു സങ്കടം തീർന്നിരുന്നാലും എന്നും വേദിയസ്ത്രീയോടു ചോല്ലി കന്തീവചനങ്ങൾ കേട്ടു മനം നന്നായ് കുളുർത്തു പറഞ്ഞു കത്തിയെരിയുന്ന തീയിൽകളുർ വെള്ളം ചൊരിയുന്നപോലെ ഉളളകമൊക്കെത്തൂ എന്റെ തളളയെന്നും ചൊല്ലിനിന്നു കൊല്ലുവാൻ കൊണ്ടുപോകുന്ന ജനം തന്നെ രക്ഷയ്കുന്നപോലെ വെളളത്തിൽ വീണു മരിയ്കുന്നോരെ തന്നെ രക്ഷിയ്കുന്നപോലെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.