ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34 പാട്ടുകൾ
ആഴികളുമൊരുമിച്ചൊരു കട്ടിന്മേലന്നേര- മേഴാമ്മാളികമുകളിലിരുന്നരുളും ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും താഴെ തന്റെ വയസ്യനെ ദൂരത്തു കണ്ടു കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ്ണവസത്രം കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു മുണ്ടിൽ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടുംകൂടെ കക്ഷത്തിങ്കലടക്കിക്കൊണ്ടു ഭദ്രമായ ഭസ്മവും ധരിച്ച നമസ്കാരകിണ- മുദ്രയും മുഖരമായ പൊളിക്കുടയും രുദ്രാക്ഷമാലയുമേന്തി നാമകീർത്തനവും ചെയ്തു ചിദ്രു പത്തിങ്കലുറച്ചു ചെഞ്ചമ്മെ ചെല്ലും അന്തണനെക്കണ്ടിട്ടുസന്തോഷംകൊണ്ടൊ തസ്യദൈന്യം ചിന്തിച്ചിട്ടുളളിലുണ്ടായ സന്താപംകൊണ്ടൊ എന്തുകൊണ്ടൊ കണ്ണുനീരണിഞ്ഞു ശൌരിധീരനായ ചെന്താമരക്കണ്ണനുണ്ടൊ കരഞ്ഞിട്ടുളളു പളളിമഞ്ചത്തിന്നു വെക്കമുത്ഥനംചെയ്തിട്ടു പക്ക- ലുളള പരിജനത്തോടും കൂടി മുകുന്ദൻ ഉളളഴിഞ്ഞു താഴത്തെഴുന്നെളളി പൌരവരന്മാരും വെളളംപോലെ ചുറ്റും വന്നു വന്ദിച്ചുനിന്നു പാരാവാരകല്പപരിവാരത്തൊടുകൂടി തദാ പാരായണനായ നാരായണനാശ്ചര്യയ്യം പാരാതെ ചെന്നെതിരേററു കുചേലനെ ദീനതയാ- പാരാവശ്യമേവം മറെറാരീശ്വരനുണ്ടോ?
മാറത്തെ വിയർപ്പുവെളളംകൊണ്ടു നാറും സതീർത്ഥ്യനെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.