താൾ:Pattukal vol-2 1927.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

415

ഭീമൻകഥ

മാതാവിനു ജലം നൽകി തോയ- പാനവും ചെയ്തവരപ്പോൾ ആനന്ദ്വസോദരയുണ്ണി നിന- ക്കെങ്ങുന്നു കിട്ടിയിവളെ? ഉണ്ടായ വാർത്തകളെല്ലാം തന്റെ മാതാവിനോടു പറഞ്ഞു ദുഷ്കർമ്മം നി ചെയ്തകാർയ്യം ബഹു വിസ്മയമെന്നുമറിക വൃത്താന്തമിങ്ങിനെ കേട്ടു ധർമ്മ- പുത്രരുമൊന്നുര ചെയ്തു ധാത്രീപതിസുത കേൾക്ക ഒരു തീർത്ഥമാടേണം നമുക്കു എന്നു പറഞ്ഞതു കേട്ടു നിജ- ധർമ്മസഹോദരന്മാരും തെററന്നുഴറി നടന്നു ചെന്നു പുക്കിതു ആർയ്യാശ്രമത്തിൽ. ഊരതിലൊക്കെ നടന്നു കുന്തി സഞ്ചരിയ്ക്കുന്നൊരു നേരം ഏകനൊരു വിപ്രൻ തന്റെ ഇല്ല ത്തന്തണസ്ത്രീ കരയുന്നു അന്തണസ്ത്രീദുഃഖം കേട്ടു കുന്തി ചിന്തിച്ചവിടേക്കരേറി എന്തെന്നു ചോദിച്ചു കുന്തിയനു-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/417&oldid=166332" എന്ന താളിൽനിന്ന് ശേഖരിച്ചത്