Jump to content

താൾ:Pattukal vol-2 1927.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

414 <poem> പാട്ടുകൾ

ഊരിയവനെയടിച്ചു ആയടി മാറിത്തടൂത്തു തന്റെ- യച്ഛനെയുള്ളിൽ നിനച്ചു ശ്രീഗദകയ്യിലെടുത്തു ഭീമ- സേനനുമൊന്നങ്ങടിച്ചു ആയടി കൊണ്ടങ്ങസുരൻ ചുഴ- ന്നാമ്മാറു ഭൂമിയിൽ വീണു കൊല്ലല്ലേ വായുതനയ നിന- ക്കിഷ്ടമാംവണ്ണമിരിയ്കാം ഞാൻ ചെയ്തതൊക്കെപ്പൊറുക്ക ധന- ധാന്യങ്ങളൊക്കെ തന്നീടാം ക്രോധം മുഴുത്തസുരന്റെ ദേഹം ഭസ്മമായ് ധൂളിച്ചനേരം ദേവകൾക്കാപത്തൊഴിഞ്ഞു മുനി- യാശ്രമങ്ങൾക്കും സുഖമായ് വമ്പൻ ഹിഡുംബനെക്കൊന്നു ജലം കൊണ്ടു പോകുന്നോരു നേരം പിന്നാലെ കൂടിഹിഡുംബി അപ്പോൾ ഭീമൻ പറഞ്ഞവളോടു നീയുമിന്നെന്നോടു കൂടിപ്പോരാ- നെന്തൊരു കാർയ്യസിദ്ധാന്തം താനെന്നെ രക്ഷിയ്ക്കവേണം ഇനി താനൊഴിഞ്ഞാരുള്ളിനിയ്ക്ക തമ്മിലന്യോന്യം പറഞ്ഞു കുന്തി ദേവീസമീപത്തൂ ചെന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/416&oldid=166331" എന്ന താളിൽനിന്ന് ശേഖരിച്ചത്