താൾ:Pattukal vol-2 1927.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

413 <poem> ഭീമൻകഥ

നേരും നേരുകേടും ന്യായം വഴി രണ്ടുമറിയേണമിപ്പോൾ എന്നേയടിപ്പാൻ നിനക്കു ഒരു യോഗ്യതയില്ലറിയേണം എന്നു പറഞ്ഞുടൻ ഭീമസേനൻ പിന്നെയുമൊന്നങ്ങടിച്ചാൻ ആയടികൊണ്ടങ്ങസുരൻ പുഴ- ന്നാമ്മാറു ഭൂമിയിൽ വീണാൻ അല്പനേരം കഴിഞ്ഞപ്പോൾ അവ- നൂററമായൊന്നങ്ങലറി ചീററം മുഴുത്തങ്ങിഡുംബൻ വായു- നന്ദനനെപ്പിടിപെട്ടു മുഷ്ടിപ്രയോഗം തുടങ്ങി നഖ- ദന്തങ്ങൾ പാ‌ഞ്ഞു തുടങ്ങി കമ്പം കലർന്നതു നേരം ഗദ- കൊണ്ടു പ്രയോഗം തുടങ്ങി കാണിക്കിടം തുടരാതെ അവർ യുദ്ധം തുടർന്നതു നേരം ഭീമനു ദീനതപൂണ്ടു പാര- മാലസ്യമായിതന്നേരം വേർപിരിയാതവർ ദൂരെപ്പോയി വിചാരിച്ചു നില്കുന്നനേരം തോററുവെന്നുളളിലുറച്ചു മഹാ- ദുഷ്ടൻ ഹിഡുംബനന്നേരം വന്മരം ചുററി പ്പറിച്ചു ഇല












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/415&oldid=166330" എന്ന താളിൽനിന്ന് ശേഖരിച്ചത്