താൾ:Pattukal vol-2 1927.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

412

പാട്ടുകൾ

കോപത്തോടൊന്നങ്ങലറി കഷ്ടം മനുഷ്യ൯ വന്നെ൯റ ചിറ തൊട്ടവനെ വധിയ്കേണം പെട്ടന്നു വന്നൊരു കോപം ഇന്നു പോക്കുവാനെന്നുരചെയ്തു നന്നായ്ച്ചിരിച്ചൊന്നലറി അവ൯ മുഷ്ടി ചുരുട്ടി നടന്നു ഭീമനെക്കണ്ടങ്ങവനും അതി ഭീമമായൊന്നങ്ങലറി ദംഷ്ട്രം കരാളം കണക്കെ നീട്ടി ദന്തം കടിച്ചു പൊടിച്ചു ദൃഷ്ടിയുരുട്ടി മിഴിച്ചു കനൽ- ക്കട്ട ചിതറുമാറേററം അട്ടഹാസംചെയ്തലറി ദൃഷ്ട- നെട്ടാശ പൊട്ടുമാറപ്പോൾ ഏററം കയർത്തങ്ങടുത്തു അവ- നൂററമായൊന്നങ്ങടിച്ചു ആയടി ഭീമ൯ പിടിച്ചു തന്റെ ബാഹുക്കൾ കൊണ്ടൊന്നടിച്ചു ആയടി കൊണ്ടതുനേരമവ- നാലസൃം പാരമുണ്ടായി എന്നതു കണ്ടൊരു നേരം ഭീമ- സേനനുമോന്നു പറഞ്ഞു നിന്നോടു ഞാനെന്തു ചെയ്തു പിന്നെ-

യെന്നോടു വന്നിങ്ങെതൃപ്പാൻ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/414&oldid=166329" എന്ന താളിൽനിന്ന് ശേഖരിച്ചത്