ഭീമന്റെകഥ 411
എന്നോടുകൂടെ വരിക നല്ല
സ്വാദുത്വമുണ്ടു വസിയ്ക്കാം
സ്വൈരമായങ്ങുറങ്ങീടാം സുഖം
നല്ലവണ്ണം വരും മേലിൽ
ദുർവ്വാക്കു കേട്ടോരു നേരം ഭീമൻ
കോപിച്ചവളോടു ചെൊല്ലി
പോടി നിശാചരരി മൂഡേ നിന്റെ
നാട്യങ്ങൾ ഞാനിങ്ങറിഞ്ഞു
പോകായ്കിലിന്നു ഞാൻ നിന്നെ
ഇപ്പോൾ കാലപുരത്തിലയപ്പൻ
എന്നതൂ കേട്ടങ്ങിഡുംബി മന്ദം
ചെന്നങ്ങിഡുംബസമീപേ
പാരം പരിതാപം പൂണ്ടു തന്റെ
സോദരനോടു പറഞ്ഞു
മാർത്താണ്ഡബീംബസമാനർനല്ല
രാജകുമാരകവീരൻ
തോഴിമാരൊന്നിച്ചു ഞാനും കുളി-
ച്ചങ്ങിനെ നില്ക്കുന്നനേരം
എന്നോടടുത്തവൻ വന്നു എന്റെ
മെന്മേൽ തൊടുവതിന്നായി
കണ്ടു പേടിച്ചു ഞാനോടി എന്റെ
കാലും കരവും തളർന്നു
പോയീലവനവിടുന്നു വേഗം
ചെന്നാലവനെക്കണ്ടിടാം
എന്നതൂ കേട്ടൊരു നേരം അവൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.