410 പാട്ടുകൾ
ക്കാലസ്യമായിരുന്നേരം
വെള്ളം കുടിയാതെകണ്ടു കുന്തി-
ദേവിക്കുമാലസ്യമായി
വായുതനായ മകനേ വേഗം
വെള്ളം കൊണ്ടന്നു തരേണം
മാതാവു ചൊന്നതു കേട്ടു ഭീമൻ
വേഗം വനത്തിൽക്കടന്നു
കണ്ടിതിഡുംബവനത്തെ വീയ്യ-
വ്സ്മയെന്ന കണക്കേ
ഗോപുരം നാലു ദിക്കിലും നല്ല
വ്യോമമാർഗ്ഗത്തോളം കാണായ്
പശ്ചിമഗോപുരദേശേ നല്ല
പൂഞ്ചിറ കണ്ടു തെളിഞ്ഞു
ബദ്ധരോഷത്തോടിറങ്ങി തോയ-
പാനവും ചെയ്യുന്നനേരം
മട്ടോൽമിഴിയാളിഡുംബി കളി
ച്ചാനന്ദമായ് നില്ക്കുന്നേരം
അംഗനമാരോടുകൂടിച്ചില-
സംഗവിനോദം പറഞ്ഞു
ഗംഗയിൽ സ്നാനവും ചെയ്യും നര-
പുംഗവനെക്കണ്ടവളും
ചഞ്ചലമള്ളിൽ കരുതി മണ്ടി-
ച്ചെന്നിതു ഭീമസമീപേ
മാരാർത്തി പൂണ്ടു പറഞ്ഞു നിജ-
നാരീമണിയാളിഡുംബി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.