ഭീമൻകഥ 409
തോണിനടുപ്പുഴതന്നിൽ ചുഴ-
ന്നമ്മാറു കീഴ്പ്പോട്ടു താണു
തോണിപ്പുഴയുടെയോനും മുങ്ങി
നീന്തിത്തുടിച്ചു തുടങ്ങി
കാലും കരവും തളർന്നു അവൻ
കണ്ണു മിഴിച്ചു തുടങ്ങി
വല്ലാതെ കൊല്ലരുതെന്നു ഭീമ-
സേനനുമുള്ളിലുറച്ചു
ക്ൽക്കരം കൂട്ടിപ്പിടിച്ചു ഭീമ-
നക്കരയ്ക്കുങ്ങോട്ടറിഞ്ഞു
വായിലെ നാവും പറിച്ചു അവൻ
തന്നെയും തള്ളിയങ്ങിട്ടു
വേഗം കുതിച്ചങ്ങു ചെന്നു മാതൃ-
പാദാംബുജവും വണങ്ങി
അഗ്രജപാദം തൊഴുതു തന്റെ
സോദരന്മാരെപ്പുണർന്നു
ദുഃഖവും തീർന്നിതു കുന്തി തന്റെ
പുത്രരുമായി നടകൊണ്ടു
കാടതിൽ ചെന്നങ്ങു പുക്കു കെണ്ണു
കാണാഞ്ഞ ദേവിയ്ക്കന്നേരം
തെററന്നുഴറി നടന്നു ചെന്നു
പുക്കിതിഡുംബവനത്തിൽ
അർക്കനുമസ്തമിച്ചപ്പോൾ കൊടും
നാട്ടിലേയ്ക്കമ്മാറു ദേവി
പുത്രന്റെ ദുഃഖവുമായി കുന്തി-
52

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.